TOPICS COVERED

സ്ഥാനമോഹഭംഗവും അതൃപ്തികളും പുകഞ്ഞ് പുകഞ്ഞ് ഒടുവില്‍ രാജി, ബിജെപിയുടെ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതായി മൂന്ന് ദിവസം മുന്‍പേ മേയര്‍ക്ക് കത്ത് നല്‍കി ആര്‍.ശ്രീലേഖ. കാക്കിക്കുപ്പായത്തിലെ കഥകള്‍ യൂറ്റ്യൂബ് ചാനലിലൂടെ പറഞ്ഞ്, വാക്കും വിവാദമൊക്കെയായി ബിജെപി പാളയമേറിയ റിട്ടയര്‍മെന്‍റ് കാല രാഷ്ട്രീയ ചരിത്രത്തില്‍ അങ്ങനെ പുതിയ ഒരേടുകൂടിയെഴുതി ശ്രീലേഖ. രാജി മേയര്‍ക്ക് കൊടുത്തെങ്കിലും,നഗരസഭാ സെക്രട്ടറിക്ക് കൊടുത്തില്ല എന്നത് ശ്രദ്ദേയമാണ്. രാജിയോ സമ്മര്‍ദന്ത്രമോ എന്ന ചോദ്യം ഇവിടെ ഉദിക്കുന്നു. അതിനപ്പുറം..1 സീറ്റിന്‍റെ ബലത്തില്‍ നഗരസഭയില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയുടെ ഭരണഭാവി തുലാസിലേക്ക് ഇട്ട് കൊടുക്കുന്നുണ്ട് ശ്രീലേഖ എന്നതാണ് പ്രധാനം. 

ENGLISH SUMMARY:

R. Sreelekha's resignation from the BJP Sasthamangalam ward councilor position marks a significant development in Kerala's local body politics. This move, fueled by personal dissatisfaction and potential political maneuvering, has cast a shadow over the BJP's current one-seat majority in the municipality, raising questions about the future of their governance.