സിഎംആര്‍എല്‍ അഴിമതിയില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഇന്ന് പുതുതെന്ന രീതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ യഥാര്‍ഥത്തില്‍ പുതുമയുണ്ടോ ? സിഎംആർഎൽ കോഴ ഡയറി തുറന്നാല്‍ അമ്പു കൊള്ലാത്തവരില്ല കുരുക്കളിൽ എന്ന നിലയിലാണോ മുന്നണി ഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ? മുഖ്യമന്ത്രി മുതൽ പ്രതിപക്ഷത്തെ പ്രമുഖർ വരെ ആ പട്ടിക നീളുകയാണോ?
ഇഡി റിപ്പോർട്ടിൽ പ്രാഥമിക അന്വേഷണം മാത്രം പ്രഖ്യാപിച്ചത് വിജിലൻസ് എഫ്ഐആറിൻറെ അപകടം മണത്താണോ? വിഡി സതീശനടക്കം യുഡിഎഫ് നേതാക്കൾക്കെതിരെ അന്വേഷണത്തിന് മുറവിളി കൂട്ടുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം ഡയറിയിൽ തെളിയുന്ന നേതാക്കളുടെ നീണ്ട നിര കണ്ടില്ലെന്ന് നടിക്കുകയാണോ?
മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രതിക്കൂട്ടിലാക്കി രേഖ പുറത്തുവിടുന്ന ബിജെപി സ്വന്തം നേതാക്കളുടെ പേരുകൾ മറച്ചുവയ്ക്കുകയാണോ? ഡയറിയിലെ പേരുകളുടെ മറവിൽ പിണറായി കുടംബത്തിനെതിരായ മാസപ്പടി അന്വേഷണം മരവിക്കുമോ? വ്യക്തമായ തെളിവുകളോടെ വെളിപ്പെട്ട അഴിമതി അന്വേഷണം ന്യായീകരിച്ച് വെളിപ്പിക്കുമോ? പിണറായിക്കു വേണ്ടി ബിജെപി നടത്തിയ രക്ഷാപ്രവർത്തനമാണോ ഇന്നത്തെ വെളിപ്പെടുത്തൽ?