പദ്മജ വേണുഗോപാലിന് കോണ്‍ഗ്രസിലേക്ക് വരണം. പദ്മിനി തോമസിനും കോണ്‍ഗ്രസിലേക്ക് വരണം. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇവര്‍ക്കിപ്പോള്‍ തിരിച്ചെത്തേണ്ട ഇടമായത്? കോണ്‍ഗ്രസ് അധികാരത്തിലാണിപ്പോള് എന്നതുകൊണ്ടോ? കോണ്‍ഗ്രസിലേക്ക് വരുംമുമ്പ് എന്തായിരുന്നു അവിടം വിടാന്‍ കാരണമെന്ന് ഇവരോടൊക്കെ കണിശമായി ചോദിക്കുമോ കോണ്‍ഗ്രസ്? അതോ പരവതാനി വിരിക്കപ്പെട്ടുകഴിഞ്ഞോ? ബിജെപി എന്താണ് എന്നറിയില്ലായിരുന്നു എന്ന് നിഷ്കളങ്കമായി തുറന്നുപറഞ്ഞ പദ്മജയ്ക്ക് കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഒരു ഘടകത്തില്‍ ഒരു സ്ഥാനത്തിരിക്കാന്‍ യോഗ്യതയുണ്ടോ? കെ.കരുണാകരനും ബിജെപിയില്‍ പോയേനെ എന്ന പരാമര്‍ശത്തില്‍ മാപ്പു പറയൂ ആദ്യമെന്ന് അവരോട് കോണ്‍ഗ്രസ് നേതാക്കളാരെങ്കിലും പറയുമോ? ചുരുങ്ങിയ പക്ഷം ചന്ദനക്കുറി തൊടാന്‍ പറ്റില്ല കോണ്‍ഗ്രസിലാണെങ്കില്‍ എന്ന അപകടകരമായ പ്രസ്താവനയിലെങ്കിലും വിശദീകരണം തേടുമോ ഘര്‍വാപസിക്ക് മുമ്പ് കോണ്‍ഗ്രസ് നേതാക്കളാരെങ്കിലും? സൗന്ദര്യമുള്ള സ്ത്രീകള്‍ക്ക് കോണ്‍ഗ്രസില്‍ ബുദ്ധിമുട്ടാണെന്ന ആ പ്രസ്ഥാനത്തെ അപായപ്പെടുത്തിയ വാക്കിലെങ്കിലും മാപ്പ് പറയിക്കുമോ വാതില്‍ തുറക്കുംമുന്‍പ് കോണ്‍ഗ്രസ്? അതോ എവിടേക്ക് പോകാനും എപ്പോള്‍വേണമെങ്കിലും തിരിച്ചു വരാനും പറ്റുന്ന വഴിയമ്പലമോ ഇടത്താവളമോ ആണോ കോണ്‍ഗ്രസ് പാര്‍ട്ടി? ആദ്യമേ സ്വാഗതം പറയുന്ന കെപിസിസി അധ്യക്ഷനും നേതാക്കളും സാധാരണ അണികളെന്താണ് ചിന്തിക്കുന്നത് എന്ന് കേള്‍ക്കാന്‍ തയാറുണ്ടോ? വന്നുകേറുന്നിടത്ത് അധികാരമുണ്ടെങ്കില്‍, ഇറങ്ങിപ്പോകുന്നിടത്തും അധികാരമുണ്ടല്ലോ. അപ്പോള്‍ ആ പോക്ക് ബിജെപിക്ക് ഏതെങ്കിലും തരത്തില്‍ ഒരാഘാതമാണോ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.