ആറുമാസം പിന്നിട്ട വി.ഡി.സതീശന്‍ സര്‍ക്കാരിന് മുന്നില്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ വെല്ലുവിളി സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നാണോ? മന്ത്രിസഭയിലെ തീരുമാനങ്ങള്‍ ആരുമായി ആലോചിക്കണം, സര്‍ക്കാരിനെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണോ പാര്‍ട്ടിയാണോ? പിഎസ്‌സി നിയമനം മുതല്‍ ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം വരെ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. ഇനി ആ തര്‍ക്കം ഹൈക്കമാന്‍ഡിന് മുന്നിലേക്ക് എത്തുകയാണ്.

മന്ത്രിസഭയിലെ വിവരങ്ങള്‍ ചോര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് കെ.സി പക്ഷത്തിനെതിരെ വിഡി പക്ഷം ഉയര്‍ത്തുന്ന ആരോപണം. മറുവശത്ത്, പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാതെ മുഖ്യമന്ത്രി മാത്രമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് ആക്ഷേപം. അങ്ങനെ പരാതി മുന്നിലെത്തുമ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് പരിഹരിക്കേണ്ടത് എന്താണ്?

കേവലമായ അഭിപ്രായ വ്യത്യാസമാണോ? അതോ കോണ്‍ഗ്രസിനെ തന്നെ പിടിച്ചുലയ്ക്കുന്ന അധികാരപ്പോരാണോ? 

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on the internal political conflicts and factional disputes within the Congress party in Kerala. The article analyzes whether the major challenge for the VD Satheesan-led government comes from the opposition or from growing dissent within its own party ranks.