ആറ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച ഇടപാടില്‍ ഇതാദ്യമായി ഒരു സംസ്ഥാന അന്വേഷണം. വിജിലന്‍സ് അന്വേഷണം ഉറപ്പായി. പ്രാഥമിക അന്വേഷണം നടത്തുമോ അതോ ആദ്യമേ എഫ്ഐആറിട്ട് അന്വേഷിക്കുമോ എന്നതേ അറിയാനുള്ളു. അങ്ങനെ ഒരു കേന്ദ്ര ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ കിട്ടിയ വിവരത്തിന്‍റെ തുടര്‍ച്ചയില്‍ ആ ഏജന്‍സി നിര്‍ദേശിക്കുന്ന പ്രകാരം സംസ്ഥാനത്തെ ഒരു ഏജന്‍സി നടത്തുന്ന അന്വേഷണം പ്രത്യക്ഷത്തില്‍ നിയമപരമാണ്. ആ അന്വേഷണം എന്തൊക്കെ കണ്ടെത്തും? എവിടെവരെയെത്തും? മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസുമെല്ലാം അന്വേഷണത്തിന് വിധേയരാകുന്ന സാഹചര്യം രാഷ്ട്രീയമായി എന്താണ് സംഭവിപ്പിക്കുക? നിയമപരമായ അന്വേഷണം സിപിഎം ആരോപിക്കുംപോലെ ഡീലാകുന്നതെങ്ങനെയാണ്. അന്വേഷിച്ചാല്‍ ഡീല്‍ എന്ന് സിപിഎം, അന്വേഷണം വൈകിയാലത് ഡീല്‍ എന്ന് ബിജെപി, ഇതിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദത്തിലാണോ? ഇപ്പോഴൊരു തീരുമാനമെടുക്കുന്നതില്‍ ആ സമ്മര്‍ദം ഒരു ഘടകമാണോ? സുപ്രീംകോടതി വരെ തള്ളിയ ആക്ഷേപങ്ങള്‍ ആണ് വീണ്ടും അന്വേഷിക്കുന്നത് എന്ന വാദത്തിന് എത്ര ബലമുണ്ട്? സിഎംആര്‍എലിന്‍റെ ഡയറിയില്‍ പേരുള്ളവര്‍ മന്ത്രിമാരായിരിക്കെ പ്രഖ്യാപിക്കുന്ന അന്വേഷണം ആണ് എന്നതും മറന്നുകൂടാ

Kerala Vigilance Probe into CMRL Deal Confirmed:

A state investigation is now confirmed in a deal previously probed by six central agencies, marking a significant development. This vigilance inquiry's findings and its impact on political figures like Pinarayi Vijayan and P.A. Muhammed Riyas are keenly awaited