TOPICS COVERED

ഒരു മാധ്യമസ്ഥാപനത്തില്‍ പൊലീസ് കയറാമോ? മിനിഞ്ഞാന്ന് രാവിലെ കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ടിവി ഓഫിസില്‍ പൊലീസ് റെയ്ഡിനെത്തിയ ദൃശ്യം പുറത്തുവന്നത് മുതലുള്ള ചോദ്യമാണ്. വലിയ ആശയക്കുഴപ്പമൊന്നുമില്ലാതെ ഉത്തരം കിട്ടും. പൊലീസ് കയറരുത്. പക്ഷെ സ്വാതന്ത്യം എന്നത് എന്തിനുമുള്ള സ്വാതന്ത്ര്യമല്ല എന്ന പൊതു തത്വം ഇവിടെയും അപ്ലൈ ചെയ്യേണ്ടിവരും. മാധ്യമസ്വാതന്ത്ര്യത്തില്‍ സര്‍ക്കാരോ സര്‍ക്കാരിന്റെ ഏജന്‍സികളോ ഇടപെടരുത്. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ന്യൂസ് റൂമില്‍ കയറരുത്. എന്നുവച്ചാല്‍ മാധ്യമസ്ഥാപനം വാര്‍ത്ത കൈകാര്യംചെയ്യാനുള്ളതാണ്. അതിന്റെ മറവില്‍ തട്ടിപ്പിന് ആരെങ്കിലും ശ്രമിച്ചാല്‍ അവിടെ പൊലീസ് കയറിയാല്‍ അതെങ്ങനെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാകും? റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എന്ന സ്ഥാപനം തന്നെ കേസില്‍ പ്രതിയായാല്‍ അവിടെന്ത് മാധ്യമ അവകാശവും അവകാശ ലംഘനവും? അതിന്റെ പേരില്‍ ഇതാ മാധ്യമസ്വാതന്ത്ര്യത്തിന് കത്തിവയ്ക്കുന്നേ എന്ന് വിളിച്ചുകൂവുന്നവര്‍ ശരിക്കും ആരെയാണ് സംരക്ഷിക്കുന്നത്? അടിയന്തരാവസ്ഥയ്ക്കുശേഷം ഇതാ ആദ്യമെന്ന് നുണപറയുന്നവര്‍ ഏത് മാധ്യമസ്വാതന്ത്ര്യത്തിന്റെ വക്താക്കളാണ്? . മാധ്യമസ്വാതന്ത്ര്യത്തിനൊപ്പമാണ് എന്നും.  എന്നാലത് പരമമായ സ്വാതന്ത്ര്യമല്ല, എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യവുമല്ല. മാധ്യമങ്ങള്‍ എന്ത് ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു എന്നതുതന്നെയാണ് മാധ്യമസ്വാതന്ത്ര്യവും അതിന്റെ ആഴവും പരപ്പും തീരുമാനിക്കുക. മാധ്യമസ്ഥാപന ഉടമയ്ക്കെതിരെ തട്ടിപ്പുകേസുവന്ന് പൊലീസ് കയറിയാല്‍ അത് റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമങ്ങളെ മാധ്യമപ്രവര്‍ത്തന പാഠം പഠിപ്പിക്കാന്‍ വരുന്നവര്‍ ഒരല്‍പം സൈഡിലേക്ക് മാറിയിരിക്കണം. 

Police Raids on Media Houses: Examining the Limits of Freedom:

Media freedom is a cornerstone of democracy, but it is not absolute. While police raids on newsrooms are generally unacceptable, the principle of media freedom does not shield individuals or organizations from legal repercussions if they engage in fraudulent activities. Interventions become legitimate when a media institution itself is implicated in a case