മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണോ? സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിലും ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡ് നിയമാനുസൃതമായിരുന്നോ? പ്രതികള്‍ക്കെതിരെ വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും  മാത്രം ചുമത്തിയത് എന്തുകൊണ്ടാണ്?  ഒന്നാം പ്രതി  ആൻറോ അഗസ്റ്റിനും രണ്ടാം പ്രതി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും കഴിഞ്ഞ് മറ്റുള്ളവർ‍ എന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയത് ആരെയെല്ലാം ലക്ഷ്യമിട്ടാണ്? മുൻ കായികമന്ത്രി വി അബ്ദുറഹിമാനടക്കം പിണറായി സർക്കാരിലെ ഉന്നതർ പ്രതികളാകുമോ? അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുമോ? രാജ്യാന്തര മാനങ്ങളുള്ള തട്ടിപ്പ് കേരള പൊലീസിന് മാത്രമായി അന്വേഷിക്കാനാകുമോ?  പിണറായി സർക്കാരിന്‍റെ കാലത്ത് മരംമുറിയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന, പൊലീസ് റൗഡി ലിസ്റ്റിൽ പെടുത്തിയ ആളുകൾ പിന്നീട് എങ്ങനെ ആ സർക്കാരിലെ ഉന്നതർക്ക് പ്രിയങ്കരരായി? തട്ടിപ്പ് കേസിൽ പ്രതിയായ കമ്പനിയിൽ പൊലീസ് നടത്തിയ പരിശോധനക്ക് മാധ്യമസ്വാതന്ത്ര്യത്തിന്റെ രക്ഷാകവചം തീർക്കുന്നത് എന്തിനാണ്? മുഖ്യമന്ത്രിക്കെതിരായ അപവാദ പ്രചാരണവും മറ്റാരുടെയെങ്കിലും ക്വട്ടേഷനാണോ? ഈ അന്വേഷണത്തിൽ ഇതുവരെ വെളിപ്പെട്ടത് മഞ്ഞുമലയുടെ അഗ്രം മാത്രമാണോ?

Messi Scam Probe: Is SIT on the Right Track?:

The Messi scam investigation is being closely watched to determine if the S.I.T. probe is proceeding correctly and if the raids on Reporter Broadcasting Company were lawful. This case involves allegations of fraud and criminal conspiracy, with questions arising about the extent of the investigation and potential involvement of high-profile individuals