പിണറായി വിജയന്‍റെ കുടുംബത്തിനെതിരെ ഇഡി കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയാണോ? സാക്ഷാല്‍ പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ വ്യാജമൊഴി തയാറാക്കി അദ്ദേഹത്തിന്‍റെ മകളെക്കൊണ്ട് അത് ഒപ്പിടുവിച്ച് വാങ്ങിയോ? മുഹമ്മദ് റിയാസുമായി  ഒരു ബിസിനസ് ബന്ധവുമില്ലെങ്കില്‍ എന്തിനാണ് അദ്ദേഹത്തിന്‍റെ സുഹൃത്ത് റിയാസിനെതിരായ മൊഴിയില്‍ ഒപ്പിട്ടുകൊടുത്തത്? ഭീഷണിപ്പെടുത്തി മൊഴിവാങ്ങിയെങ്കില്‍ അദ്ദേഹം നീതിപീഠങ്ങളെ സമീപിക്കാത്തതെന്ത്? റിയാസുമായി ഒരു ബിസിനസ് ബന്ധവുമില്ലാത്ത വാരിസ് ഹസനെയും അദ്ദേഹത്തിന്‍റെ മകളെയും തേടി ഇഡി പോയത് എന്തിന്? ഇഡി ഉദ്യോഗസ്ഥര്‍ വടി കാട്ടി ഭീഷണിപ്പെടുത്തി എന്ന് മുഹമ്മദ് റിയാസ് പറയുന്ന സുഹൃത്ത് എവിടെ?  ഇഡി പറയുന്ന വീണ ടിയുടെ ചുവന്ന ഡയറി കെട്ടുകഥയാണോ? രേഖകളുടെ പിന്‍ബലമില്ലാതെ ഇഡിക്ക് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കാനാവുമോ? സിനിമക്കഥകളെ വെല്ലുന്ന തിരക്കഥയാണോ ഇഡിയുടേത്? മടിയില്‍ കനമില്ലാത്ത പിണറായി കുടുംബത്തിനായി ഇഡിയെ വഴിയില്‍ നേരിടുമോ സിപിഎം?

ENGLISH SUMMARY:

Pinarayi Vijayan's family faces allegations of fake evidence being created by the ED. The Chief Minister's family is questioned about purported coercive tactics used during the investigation.