പ്രതിപക്ഷത്തിനുനേരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി. ജനാധിപത്യത്തില്‍ കാരണഭൂതനും കൈകൊട്ടി കളിയുമൊന്നുമില്ലെന്ന് വി.ഡി.സതീശന്. വി.പി. സജീന്ദ്രന്റെ പ്രസംഗത്തെ പ്രതിപക്ഷം പരിഹസിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി ധനാഭ്യര്‍ഥന ചര്‍ച്ചയുടെ മറുപടിയില്‍ തുറന്നടിച്ചു.
കിഫ്ബി ഇല്ലായില്ലായിരുന്നെങ്കില് എന്താകുമായിരുന്നു കേരളം എന്നായിരുന്നു പ്രതിപക്ഷം ചര്‍ച്ചയിലുടനീളം പറഞ്ഞത്. ചോദിക്കാനും പറയാനും ആരുമില്ലാതെ കിഫ്ബി എന്നൊരു സാമ്രാജ്യം തീര്‍ക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍. കിഫ്ബിയുടെ എല്ലാ ക്രമക്കേടുകളും അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ കടം കാരണം ഈ സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളര്‍മതിയുടെ തലമുണ്ഡനം ചെയ്ത സമരത്തില്‍ സങ്കടമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി സമരക്കാരുടെ അഞ്ച് ആവശ്യങ്ങളില്‍ നാലും സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് പറഞ്ഞു.
നെടുമ്പാശേരി അപകടത്തില്‍ പൊലീസിന് തെറ്റുപറ്റിയിട്ടില്ല. കോട്ടയത്ത് പ്രധാന നേതാവിന്റെ മകന്റെ കാര്‍ ഇടിച്ച് അപകടം ഉണ്ടായപ്പോള്‍ ഇടത് സര്‍ക്കാര്‍ സംരക്ഷിച്ചില്ലേ എന്നും വി.ഡി. സതീശന് ചോദിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.