• ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ. പൊലീസിന്റെ തെറ്റ് ഏറ്റുപറയാൻ തനിക്ക് ബുദ്ധിമുട്ടില്ലെന്നും മുൻ ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയൻ ഒരിക്കലും തെറ്റ് ഏറ്റുപറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി  രമേശ് ചെന്നിത്തല നിയമസഭയിൽ. പൊലീസിന്റെ തെറ്റ് ഏറ്റുപറയാൻ തനിക്ക് ബുദ്ധിമുട്ടില്ലെന്നും മുൻ ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയൻ ഒരിക്കലും തെറ്റ് ഏറ്റുപറഞ്ഞിട്ടില്ലെന്നും   രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. പാവപ്പെട്ട മനുഷ്യനെ ഇടിച്ചിട്ട കേസിൽ മൃതദേഹം സംസ്കരിക്കുന്നതിനുമുമ്പ് പ്രതിക്ക് ജാമ്യം നൽകി. ജഡ്ജിയുടെ മകനായാലും മറ്റാരുടെ മകനായാലും നിയമനടപടികൾ ഒരുപോലെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. Also Read: ആരോഗ്യവകുപ്പിലെ ഐഫോണുകൾ എവിടെ? കീശയിലാക്കിയവര്‍ കുടുങ്ങും

അതേസമയം, പൊലീസിന്റെ പ്രവർത്തനരീതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തി. ആഭ്യന്തരമന്ത്രിയുടെ നിർദേശങ്ങൾ പോലും പൊലീസ് പാലിക്കുന്നില്ലെന്നും പൊലീസിന്റെ സമീപനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

ആഭ്യന്തരമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് വാഹനമോടിച്ച ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തിയത്. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. അന്വേഷണസംഘം ആലുവയിലെ ഫ്ലാറ്റിലെത്തി ജഡ്ജിയുടെ മൊഴി രേഖപ്പെടുത്തി. തന്റെ അറിവോടെയല്ല വാഹനം ഓടിച്ചതെന്ന് ജഡ്ജി മൊഴി നൽകി.

അതേസമയം, കേസിലെ പ്രതിയായ 17കാരൻ തന്റെ ഇൻസ്റ്റഗ്രാം പേജ് നീക്കം ചെയ്തു. വാഹനമോടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കാനാണ് ഇതെന്നാണ് സൂചന. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. കൂടാതെ, 25 വയസ്സുവരെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കാതിരിക്കാനും വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാനുമുള്ള നടപടികളുണ്ടായേക്കും. സംഭവത്തിൽ പൊലീസിന്റെ വീഴ്ച പരിശോധിക്കുമെന്ന് എഡിജിപി പി. വിജയൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അദ്ദേഹം ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.

അപകടവുമായി ബന്ധപ്പെട്ട മൊബൈൽ ദൃശ്യങ്ങൾ പൊലീസ് നശിപ്പിച്ചെന്ന പരാതിയും പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

Home Minister Ramesh Chennithala admitted in the Kerala Assembly that the police had committed lapses in handling the Cheranalloor road accident case and promised action against the officers responsible. The issue triggered a confrontation with Opposition Leader Pinarayi Vijayan, who criticised police accountability. The District Crime Branch has taken over the investigation, and the judge's statement has been recorded. Police have sought cancellation of the 17-year-old accused's bail. Authorities are also examining allegations concerning the deletion of social media content and the alleged destruction of mobile footage. ADGP P. Vijayan and Kochi City Police Commissioner K. Mahesh Kumar have confirmed that the police's handling of the case will be examined.