കൊല്ലം കുളത്തൂപ്പുഴയിൽ ബൈക്കപകടത്തിൽ 17കാരനായ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. ലൈസൻസില്ലാതെ ബൈക്കോടിച്ച തിരുവനന്തപുരം സ്വദേശി ആകാശാണ് മരിച്ചത്. കൊല്ലത്ത് ബന്ധുവീട്ടിൽ താമസിച്ച് കല്ലുവട്ടാംകുഴി ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുകയായിരുന്നു ആകാശ്. Also Read: 'അരുണാചലില്‍ 50 കിലോമീറ്റര്‍ വരെ ചൈന അതിക്രമിച്ച് കയറി'; വീണ്ടും വെളിപ്പെടുത്തല്‍
രാത്രി ചായ കുടിക്കാനായി ബൈക്കിൽ പുറത്തിറങ്ങിയതായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം സമീപത്തെ വീടിന്റെ മതിലിലേക്ക് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശിന്റെ ജീവൻ രക്ഷിക്കാനായില്ല.