• വാഹനാപകടത്തില്‍ അഡീഷനല്‍ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. തന്‍റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്നാണ് പിതാവ് പൊലീസിന് നല്‍കിയ മൊഴി. ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്ത്

ചേരാനല്ലൂരില്‍ ലൈസന്‍സില്ലാതെ കാറോടിച്ച് അപകടമുണ്ടാക്കിയ പതിനേഴുകാരന്‍ ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്തു. മുന്‍പ് വാഹനമോടിച്ചതിന്‍റെ തെളിവ് നശിപ്പിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് സംശയം. അമിത വേഗതയില്‍ മുന്‍പും വാഹനമോടിക്കുന്നതിന്‍റെ റീല്‍സ് പതിനേഴുകാരന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. Also Read: 'മാര്‍ക്ക് ചെയര്‍മാന്‍ നേരത്തെ അറിഞ്ഞിട്ടുണ്ടാവാം'! പിഎസ്​സി പരീക്ഷാ തട്ടിപ്പില്‍ എം.ആര്‍.ബൈജുവിനെ കുരുക്കി മൊഴി

 

കൊതികൊണ്ടാണ് കാറെടുത്ത് പോയതെന്നായിരുന്നു അപകടമുണ്ടാക്കിയതിന് പിന്നാലെ നല്‍കിയ മൊഴി. അതേസമയം, പതിനേഴുകാരന്‍ ലൈസന്‍സെടുക്കുന്നത് വിലക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്‍റെ നീക്കം. 25 വയസുവരെയാകും വിലക്കേര്‍പ്പെടുത്തുക. വാഹനത്തിന്‍റെ ആര്‍സി സസ്പെന്‍ഡ് ചെയ്യാനും നീക്കമുണ്ട്. അപകട സമയത്ത് 17കാരന്‍ 104 കിലോമീറ്റര്‍ വേഗതയിലാണ് കാറോടിച്ചത്.

വാഹനാപകടത്തില്‍ അഡീഷനല്‍ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. തന്‍റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്നാണ് പിതാവ് പൊലീസിന് നല്‍കിയ മൊഴി. ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്ത്. തുടര്‍നടപടികളില്‍ തീരുമാനം ഇന്നുണ്ടാകും. കേസിന്‍റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാല്‍ അഡീഷനല്‍ ജഡ്ജിയുടെ അറസ്റ്റ് രേഖപ്പെടുത്തും. മകന്‍റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും പൊലീസ് ഇന്ന് ജില്ലാ കോടതിയില്‍ സമര്‍പ്പിക്കും. 

ENGLISH SUMMARY:

The 17-year-old involved in the Cheranalloor car accident has deleted his Instagram page, raising suspicions that he may have been trying to destroy evidence of his previous driving activities. He had reportedly shared reels of himself driving at high speeds on social media before the fatal accident, and the Motor Vehicles Department is considering barring him from obtaining a driving licence until the age of 25 and suspending the vehicle’s registration certificate. Police have questioned his father, an Additional District Judge, who reportedly stated that he was unaware his son had taken the car out for a drive. The District Crime Branch has taken over the investigation, and police are awaiting High Court approval to arrest the judge while preparing to petition the district court to cancel the teenager’s bail.