ഇ.ഡി പറഞ്ഞതില്‍ പിണറായിക്കെതിരെ കേസ് വരും. വിജിലന്‍സ് അന്വേഷണത്തിനാണ് ധാരണ. അതില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇഡി കേസുകള്‍, കേസായി തന്നെ നേരിട്ടിരുന്നു എന്ന് വിഡി സതീശന്‍റെ ഓര്‍മപ്പെടുത്തല്‍. അറിഞ്ഞതിനും കേട്ടതിനും അപ്പുറം ഗുരുതര പരാമര്‍‌ശങ്ങള്‍ ഇഡി റിപ്പോര്‍ട്ടിലുണ്ടെന്ന് കൂടി മുഖ്യമന്ത്രി പറഞ്ഞുവയ്ക്കുന്നു. പിണറായിയുടെ മറുപടി കൂടി കേട്ടു നമ്മളിന്ന്. ഇഡി റിപ്പോര്‍ട്ട് വാര്‍ത്തയാക്കിയതിനാണ് പ്രധാനപഴി. മാധ്യമങ്ങള്‍ വലിയ അച്ചില്‍ നിരത്തിയത് കൊണ്ട് കൈക്കൂലിക്കാരന്‍ ആകില്ലെന്ന് പിണറായി. കേസെടുത്താല്‍ കാണാമെന്ന് സിപിഎം. തെരുവിലിറങ്ങുമെന്ന് പ്രഖ്യാപനം. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു... പിണറായിക്കെതിരെ കേസെടുത്താല്‍.. പിന്നെയെന്തൊക്കെ ? 

Pinarayi Vijayan Faces Potential ED Case Inquiry:

Pinarayi Vijayan ED case developments are unfolding with the Vigilance inquiry reportedly being considered based on the ED's findings. The Chief Minister has addressed media reports, stating that reporting on the ED report does not make one a bribe-taker and the CPIM has vowed to protest if a case is registered