സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി സംശയമാണ് ഉന്നയിക്കുന്നത്. ഉന്നയിക്കുന്നയാള്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രി വിഡി സതീശന് എതിരെയാണ് ആരോപണമുന. വിഷയം വൈദ്യുതിക്കരാര്‍.  പവര്‍ക്കട്ട് ഒഴിവാക്കാന്‍, വൈദ്യുതിക്ഷാമം മറികടക്കാന്‍, കേരളത്തിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങണം. അതാകട്ടെ, ഹിമാചല്‍ പ്രദേശില്‍ നിന്ന് വാങ്ങുകയാണെങ്കില്‍ ലാഭകരം. പൈസകുറയും. എന്നാല്‍ മുഖ്യമന്ത്രി താല്‍പര്യപ്പെടുന്നത്. ടെന്‍ഡര്‍ പോലുമില്ലാതെ GNA എനര്‍‌ജി എന്ന സ്വകാര്യ പ്ലാറ്റ്ഫോം വഴി വൈദ്യുതി വാങ്ങാനാണ്. ഇതുവഴി സംസ്ഥാനത്തിന് 635 കോടിയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക എന്നാണ് പിണറായിയുടെ ആരോപണം. അഴിമതിക്കായി, സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി പ്രതിസന്ധി പടച്ചുണ്ടാക്കുകയാണോ എന്ന സംശയവും പ്രതിപക്ഷ നേതാവ് മുന്നോട്ട് വയ്ക്കുന്നു. പിണറായിയുടെ സര്‍ക്കാരും ജിഎന്‍എയില്‍ നിന്ന് വൈദ്യുതി വാങ്ങിയിട്ടില്ലേ ? അത് മറന്നുപോയോ? അത് അഴിമതിയാണോ എന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം. കണക്കുകള്‍ നിരത്തി.. ജിഎന്‍എ കരാറാണ് മെച്ചം എന്നും മുഖ്യമന്ത്രി ന്യായീകരിക്കുന്നു.  മുഖ്യമന്ത്രിയുടെ മറുപടിയോടെ ഇക്കാര്യത്തില്‍ ഇനിയൊന്നും പറയാനില്ലെന്ന നിലപാടില്‍ വൈദ്യുതി മന്ത്രി ഒഴിഞ്ഞുമാറുന്നു. ഇവിടെ കള്ളം പറയുന്നതാര് ?  അഴിമതി സംശയത്തിനോ അതിനുള്ള മറുപടിക്കോ വ്യക്തത?

Kerala Power Purchase Controversy and Corruption Allegations:

Kerala power purchase controversy involves serious corruption allegations raised by Pinarayi Vijayan against Chief Minister VD Satheesan regarding the GNA Energy power deal. The ongoing dispute highlights significant financial losses and conflicting claims between the state's political leaders over electricity procurement