വൈദ്യുതി കരാര്‍ സംസബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്റെ മറുപടി. രേഖകളും വിശദാംശങ്ങളും നല്കി മറുപടി പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് ഒരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. Also Read: കെഎസ്ഇബി കടുത്ത പ്രതിസന്ധിയില്‍; മറികടക്കാന്‍ 1000 കോടി വേണം
ജി.എന്‍.എ വൈദ്യുതി വാങ്ങുന്നതും പരിഗണിക്കാമെന്ന് മുന്‍ കെ.എസ്.ഇ.ബി ചെയര്മാന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. രേഖകള്വേണമെന്ന പിണറായിയുടെ ആവശ്യത്തിനും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കിയിരിക്കുന്നത്. കെഎസ്ഇബിയിലെ സിപിഎം സംഘടന എല്ലാ രേഖകളും പിണറായിക്ക് തന്നിട്ടുണ്ടല്ലോ എന്ന് വി.ഡി.സതീശന് പറയുന്നു.
ഇനിയും ആവശ്യമെങ്കില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ആവശ്യപ്പെടാം. 12.50 രൂപക്ക് വൈദ്യുതി തരാം എന്ന് ഹിമാചല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ രേഖ എവിടെ എന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ടിഷ്യൂ പേപ്പറില്‍ ഒപ്പിടാറില്ലെന്നും ഫയല്‍ പരിശോധിച്ചും വിശദാംശങ്ങള്‍ പഠിച്ചുമാണ് തീരുമാനം എടുത്തതെന്നും പറഞ്ഞാണ് വാര്‍ത്താകുറിപ്പ് അവസാനിക്കുന്നത്.