Kochi: Cockroach Janata Party (CJP) founder Abhijeet Dipke gestures on stage during the 'Jantar Mantar at Kochi' protest demanding the immediate withdrawal of the Special Intensive Revision (SIR) of electoral rolls, in Kochi, Saturday, Nov. 7, 2026. Actor-activist Prakash Raj and others are also seen. (PTI Photo)

  • തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ പോരാട്ടം തുടരുമെന്നും 2029ൽ നരേന്ദ്രമോദി അധികാരത്തിൽനിന്ന് പുറത്തുപോകുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. അധികാരമാറ്റം തിരഞ്ഞെടുപ്പിലൂടെ തന്നെയായിരിക്കുമെന്നും ദിപ്കെ പറഞ്ഞു.

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ പോരാട്ടം തുടരുമെന്നും 2029ൽ നരേന്ദ്രമോദി അധികാരത്തിൽനിന്ന് പുറത്തുപോകുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. അധികാരമാറ്റം തിരഞ്ഞെടുപ്പിലൂടെ തന്നെയായിരിക്കുമെന്നും ദിപ്കെ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിച്ച ‘ജന്തർ മന്തർ അറ്റ് കൊച്ചി’ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ദിപ്കെ. Also Read: 'ജന്തർ മന്തർ @ കൊച്ചി' പ്രതിഷേധത്തിന് തുടക്കം; ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്ന് അഭിജീത് ദിപ്കെ


പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് വിമർശിച്ച ദിപ്കെ, ചോദ്യങ്ങളെ ഭയപ്പെടുന്നത് എന്തിനാണെന്നും ചോദിച്ചു. സമരത്തോടുള്ള സർക്കാരിന്റെ സമീപനം ‘56 ഇഞ്ചുകാരന്റെ’ ഭീരുത്വമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ താൻ 50ലധികം വാർത്താസമ്മേളനങ്ങൾ നടത്തിയെന്നും മോദി ഒരിക്കൽപ്പോലും മാധ്യമങ്ങളെ കണ്ടിട്ടില്ലെന്നും ദീപ്കെ പറഞ്ഞു.

നെഹ്റുവിനും ഗാന്ധിക്കും ഒപ്പം നിൽക്കാൻ മോദിക്ക് കഴിയില്ലെന്നും എത്രകാലം ഭരിച്ചാലും നെഹ്റുവിനേക്കാൾ വലിയ നേതാവാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന് മുന്നിൽ കീഴടങ്ങുകയും രാജ്യത്തെ വിൽക്കുകയും ചെയ്തത് മോദിയാണെന്നും ദീപ്കെ ആരോപിച്ചു. സിജെപിക്കാർ അരാജകവാദികളല്ലെന്നും അംബേദ്കറിസ്റ്റുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ സാധ്യമാകില്ലെന്നും ദിപ്കെ ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്നും കേരളത്തിലെ യുവാക്കളും ഈ പോരാട്ടത്തിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്ന് നിരവധി പേർ സിജെപിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

രാജേന്ദ്ര മൈതാനിയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നടൻ പ്രകാശ് രാജും പങ്കെടുത്തു. മറൈൻ ഡ്രൈവിൽനിന്ന് പ്രകാശ് രാജിന്റെ നേതൃത്വത്തിൽ പ്രകടനമായാണ് പ്രതിഷേധക്കാർ രാജേന്ദ്ര മൈതാനിയിലെത്തിയത്. സാഹിത്യ-കലാ രംഗത്തെ പ്രമുഖർക്കൊപ്പം എസ്എഫ്ഐ, എഐഎസ്എഫ്, കെഎസ്‌യു നേതാക്കളും സംഗമത്തിൽ പങ്കെടുത്തു.

Kochi: Actor-activist Prakash Raj along with activists leads a protest march 'Jantar Mantar at Kochi' demanding the withdrawal of the Special Intensive Revision (SIR) of electoral rolls, in Kochi, Saturday, Nov. 7, 2026. (PTI Photo)

രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക മേൽവിലാസമില്ലാതെ സ്വതന്ത്ര കൂട്ടായ്മയുടെ പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിലെ പ്രതിഷേധത്തിന്റെ മാതൃകയിൽ കൊച്ചിയിലും സമരവേദി ഒരുക്കുകയായിരുന്നു. കേന്ദ്രസർക്കാർ വിരുദ്ധ പ്രക്ഷോഭവും സിജെപിയുടെ പ്രവർത്തനങ്ങളും കേരളത്തിൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

ENGLISH SUMMARY:

CJP founder Abhijit Dipke predicted that Narendra Modi would leave office in 2029 and vowed to continue the fight against electoral roll revision and Chief Election Commissioner Gyanesh Kumar. Speaking at the ‘Jantar Mantar at Kochi’ protest, he criticised Modi's alleged avoidance of the media. Actor Prakash Raj, student leaders and prominent cultural personalities also participated in the demonstration at Rajendra Maidan, Kochi.