• യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയെത്തുടർന്ന് കൊച്ചി നഗരത്തിൽ ഞായറാഴ്ച (നവംബർ 8) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് നിയന്ത്രണം.

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയെത്തുടർന്ന് കൊച്ചി നഗരത്തിൽ ഞായറാഴ്ച (നവംബർ 8) ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് നിയന്ത്രണം.

ബോൾഗാട്ടി ഗോശ്രീ ജംഗ്ഷനിൽ നിന്ന് മറൈൻ ഡ്രൈവിലേക്കുള്ള റാലിയുടെ പശ്ചാത്തലത്തിൽ എറണാകുളം ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ചാത്യാത്ത് ജംഗ്ഷൻ, ഗോശ്രീ ഒന്നാം പാലം, ബോൾഗാട്ടി ജംഗ്ഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ വാഹന ഗതാഗതം അനുവദിക്കില്ലെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു. നിയന്ത്രിത മേഖലകളിലും പരിസരങ്ങളിലും വാഹന പാർക്കിങ്ങിനും നിരോധനമുണ്ട്.

ബദൽ യാത്രാമാർഗങ്ങൾ: വൈപ്പിൻ ഭാഗത്തുനിന്ന് എറണാകുളത്തേക്ക്: ബോൾഗാട്ടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കണ്ടെയ്‌നർ റോഡ്, ചേരാനല്ലൂർ, ഇടപ്പള്ളി വഴി യാത്ര തുടരാം. അല്ലെങ്കിൽ വൈപ്പിൻ–ഫോർട്ട് കൊച്ചി ജങ്കാർ സർവീസ് ഉപയോഗിക്കാം.

ആലുവ, കാക്കനാട് ഭാഗങ്ങളിൽ നിന്ന് ഹൈക്കോടതി വഴി വൈപ്പിനിലേക്ക്: പാലാരിവട്ടം, ഇടപ്പള്ളി, ചേരാനല്ലൂർ, കണ്ടെയ്‌നർ റോഡ് വഴിയാണ് യാത്ര ചെയ്യേണ്ടത്.

ഹൈക്കോടതി–മേനക റൂട്ടിലെ സ്വകാര്യ ബസുകൾ: ബാനർജി റോഡും ഷൺമുഖം റോഡും ഒഴിവാക്കി എം.ജി. റോഡ് വഴി സർവീസ് നടത്തണം.

പറവൂർ, കളമശ്ശേരി, ചേരാനല്ലൂർ ഭാഗങ്ങളിൽ നിന്ന് ഹൈക്കോടതിയിലേക്ക്: കണ്ടെയ്‌നർ റോഡിലൂടെ വരുന്ന വാഹനങ്ങൾ ചേരാനല്ലൂർ, ചിറ്റൂർ, ആസ്റ്റർ മെഡിസിറ്റി റോഡ്, പച്ചാളം റോഡ്, മത്തായി മാഞ്ഞൂരാൻ റോഡ് വഴി ഹൈക്കോടതി ഭാഗത്തേക്ക് പോകണം.

ഗതാഗത നിയന്ത്രണങ്ങളോട് പൊതുജനങ്ങളും വാഹനയാത്രക്കാരും സഹകരിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് അഭ്യർഥിച്ചു. നിയന്ത്രിത മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് അറിയിച്ചു.

ENGLISH SUMMARY:

Kochi City Police will impose traffic restrictions from 2 PM to 7 PM on Sunday, November 8, 2026, in connection with the Muslim Youth League State Conference rally from Bolgatty to Marine Drive. Vehicle movement and parking will be restricted along several major roads, including Shanmugham Road, Park Avenue Road and the Goshree Bridge area. Police have announced alternative routes for commuters travelling from Vypin, Aluva, Kakkanad, Paravur and Kalamassery. Motorists are advised to follow the diversions and cooperate with traffic personnel.