കാന്തപുരത്തിന് മുഖമടച്ച് മറുപടി നൽകിയ മുഖമന്ത്രിയെ മുട്ടുകുത്തിക്കാൻ സംഘടിത നീക്കമോ? സ്ത്രീസമത്വം ഉയത്തിപ്പിടിച്ച്, ഭരണഘടനാമൂല്യങ്ങൾ മുൻനിർത്തി, നവോത്ഥാന കേരളത്തിൻറെ നിലപാട് വ്യക്തമാക്കിയതാണോ വിഡി സതീശൻ ചെയ്ത തെറ്റ്?
കാന്തപുരം സമസ്ത നേതാക്കൾ നേരിട്ട് കണ്ട് തിരുത്താൻ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി വഴങ്ങാത്തത്, ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണത്തിന് തിരികൊളുത്തുകയാണോ? മത നേതാക്കളുടെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ഭരണാധികളോ, ജനനേതാക്കളോ എതിർക്കുന്നത് എങ്ങനെ വിശ്വാസത്തിലുള്ള കൈകടത്തലാകും?
മുഖ്യമന്ത്രിക്ക് മുസ്ലീം സ്ത്രീകൾക്കിടയിൽ കിട്ടുന്ന പിന്തുണ മാറുന്ന കാഴ്ചപ്പാടിൻറെ പ്രതിഫലനമാണോ? പ്രതികരിക്കാൻ മടിച്ചുനിന്ന പ്രതിപക്ഷ നേതാക്കൾ പോലും ഒടുവിൽ വാതുറന്നത് ഈ ചുവരെഴുത്ത് വായിച്ചിട്ടാണോ? അർത്ഥശൂന്യമായ മതശാസനകൾക്കെതിരെയം ജൻസീ രോഷമുയരുമെന്ന സൂചനയാണോ സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾ നൽകുന്നത്?