രാജ്യതലസ്ഥാനത്ത് പ്രതിഷേധമെരിയുന്നു. തെരുവ് ഒന്നല്ല, പലത്. ജന്തര്‍മന്തറാകുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവച്ചേ പറ്റു എന്നത് അനേകം അനൈക്യങ്ങള്‍ക്കിടെ പ്രതിപക്ഷത്തെ ഒറ്റച്ചരടില്‍ കോര്‍ക്കുന്ന കരുത്തുറ്റ മുദ്രാവാക്യമാകുന്നു. ഈ നേരത്ത്.

കേരളത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വക ഒരു കേസ്, ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും തലപൊക്കുന്നു. ഇരുപതാണ്ട് മുന്‍പ് എങ്ങുമെത്താതെ പോയ അന്വേഷണത്തിന്‍റെ ഫയല്‍ വിജിലന്‍സ് പൊടിതട്ടിയെടുക്കുന്നു. കാലം 2006, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, പൊതുമരാമത്ത് സെക്രട്ടറിയായി അന്ന് സാക്ഷാല്‍ ഗ്യാനേഷ് കുമാര്‍.

എം.സി. റോഡിലെ 127 കിലോമീറ്റര്‍ നിര്‍മാണക്കരാര്‍ കിട്ടിയ പതിബെല്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിക്ക് പണിപൂര്‍ത്തിയാക്കാനാകാതെ വരുന്നു. ഭൂമി ഏറ്റെടുക്കല്‍ വീഴ്ചയെന്ന് കമ്പനി. പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ 17 കോടിയുടെ ബില്ലുകള്‍ തടഞ്ഞുവച്ചതോടെ ആ കമ്പനി പെട്ടു.

സമ്മര്‍ദം താങ്ങാനാകാതെ പതിബെല്ലിന്‍റെ ചീഫ് എഞ്ചിനീയര്‍, മലേഷ്യന്‍ പൗരന്‍ ലി സീ ബെന്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യകുറിപ്പില്‍ ഗ്യാനേഷ് കുമാറടക്കം ഉദ്യോഗസ്ഥരുടെ പേരുകളുണ്ടെന്നാണ് വിവരം. ഗ്യാനേഷടക്കം കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം. ഇതാണ് പശ്ചാതലം.  അഴിമതി ആരോപണവും ആത്മഹത്യയുമാണ് കേസിന്‍റെ കാതല്‍. 

ENGLISH SUMMARY:

Malayala Manorama Online News reports on escalating protests in the capital city, with the resignation of Chief Election Commissioner Gyanesh Kumar emerging as a strong demand uniting the opposition. Meanwhile, a long-dormant case from Kerala against Gyanesh Kumar is being revived by the Vigilance department.