വര്‍ഷം 1984, തീയതി ജനുവരി 22– തന്‍റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടാന്‍, കാണാന്‍ തന്നെപ്പോലെ തോന്നിക്കുന്ന ചാക്കോയെ കാറില്‍ക്കയറ്റി ശ്വാസം മുട്ടിച്ച കൊന്ന്, കാറടക്കം കത്തിച്ച് മുങ്ങിയിട്ട്.. സുകുമാരക്കുറുപ്പ് മുങ്ങിയിട്ട്.. നാലരപ്പതിറ്റാണ്ട് പിന്നിടുന്നു. ഹൃദ്രോഗിയെന്ന് മുപ്പതാണ്ട് മുന്നേ പൊലീസിന് ബോധ്യപ്പെട്ട സ്ഥിതക്ക് ഇപ്പോള്‍ സുകുമാരക്കുറുപ്പ് മരിച്ചിട്ടുണ്ടാകാം എന്ന് വിലയിരുത്തി.. തുമ്പുംവാലുമില്ലാത്ത അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്ന ഘട്ടമാണിത്. അപ്പോഴാണ്.. പുതിയ ട്വിസ്റ്റ്. കുറുപ്പെന്ന് സംശയിക്കാവുന്ന സാഹചര്യത്തില്‍ ഒരാള്‍ ബ്രുണെയില്‍ താമസിക്കുന്നു. മലേഷ്യന്‍ പൗരന്‍. ഹിന്ദുക്രിസ്ത്യന്‍ സ്വഭാമുള്ള പേരുകള്‍ കൂട്ടിച്ചേര്‍ത്തതാണ് പാസ്പോര്‍ട്ടിലെ പേര്. കുറുപ്പിനെ തേടിയുള്ള അന്വേഷണ സംഘത്തിലെ അംഗമായിരുന്ന അലി അക്ബര്‍ വഴിയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. വിവരങ്ങള്‍ വിശ്വസിനീയമെന്നും അന്വേഷിച്ചാല്‍ കുറുപ്പിനെ കിട്ടുമെന്നും അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടിപ്പോഴും. ഈ പിടികിട്ടാ പുള്ളിയുടെ കേസില്‍ എന്തെങ്കിലും ഒരു തീര്‍പ്പിലെത്തും മുന്‍പ്,  ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ കൂടി ക്രൈബ്രാഞ്ച് പരിശോധിക്കുമെന്നാണ് അറിയുന്നത്. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ഇനി ബ്രൂണെയിലെ വ്യക്തിയിലേക്ക് അന്വേഷണമെന്ന്.... അപ്പോള്‍.. അപസര്‍പ്പക കഥ തോല്‍ക്കുന്ന ട്വിസ്റ്റും ടേണും കണ്ട,, ഒന്നിനുമേല്‍ ഒന്നായി ക്രൈമുകള്‍ ചേര്‍ക്കപ്പെട്ട,  ഈ കേസിന്‍റെ ക്ലൈമാക്സ് എങ്ങനെയാകും? അയാള്‍ ഇപ്പോഴും ഉണ്ടോ? 

ENGLISH SUMMARY:

Sukumara Kurup case is an unsolved mystery that has continued for decades. A recent development suggests a man in Brunei, with a mixed Hindu-Christian name on his passport, could be the fugitive, offering a new lead for investigators.