കോടികളുടെ ഇടപാട് എഴുതിയ വീണയുടെ ഡയറി, അതിലെ ഇടപാട് കണക്ക് കണ്ടപ്പോള്‍ ഇ.ഡിക്ക് തോന്നിയ 85 ലക്ഷത്തിന്‍റെ ഹവാല സംശയം, കോഴിക്കോട്ടെ ലേക്കര്‍ ഇന്ത്യ എന്ന സ്ഥാപനം, അതില്‍ മുഹമ്മദ് റിയാസിനുള്ള പങ്കാളിത്തം, സുഹൃത്തുക്കളുമായുള്ള പണമിടപാടിലെ അവ്യക്തതകള്‍.. ഇത്രയും കാര്യങ്ങള്‍ വാര്‍ത്തയുമായി പുറത്തുവരികയും അതിന്‍മേല്‍ ആരോപണം കനക്കുകയും ചെയ്ത ശേഷം.. ടി. വീണയുടെ പിതാവും കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ഇന്ന് മറുപടി പറഞ്ഞു. 2024ല്‍ നിയമസഭയില്‍ പറഞ്ഞ പഞ്ച് വാചകം ആവര്‍ത്തിച്ചു.. ‘കൈകള്‍ ശുദ്ധമെന്ന് പറഞ്ഞാല്‍ ശുദ്ധം, ഇന്നും നാളെയും അങ്ങനെയായിരിക്കും.’ എനിക്കോ, മകള്‍ക്കോ.. കുടുംബത്തിനോ ഹവാല പണിയില്ല. ഇ.ഡി ഇതെല്ലാം ചെയ്യുന്നത് തന്‍റെ മകളായതിനാലാണ്. വാര്‍ത്തകള്‍ അസംബന്ധമാണ്... പിണറായി എല്ലാം തള്ളുന്നു.– സംശയങ്ങള്‍ക്ക് ഉത്തരമായോ? പറയേണ്ട മറുപടി പറഞ്ഞോ?