ed-case-tvm

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ ഓണം ആഘോഷിച്ചും റീല്‍ ചിത്രീകരിച്ചും ഇഡി ആക്രമണക്കേസിലെ പ്രതികള്‍. ഐപി ബിനു ഉള്‍പ്പടെയുള്ള പ്രതികളാണ് ഊഞ്ഞാലാടി റീല്‍സ് സമൂഹമാധ്യമത്തിലിട്ടത്. സ്റ്റേഷന്‍ പരിസരത്തെ പ്രതികളുടെ റീല്‍സ് ചിത്രീകരണത്തെപ്പറ്റി  അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മീഷ്ണറെ ക്രമസമാധാന ചുമതലുള്ള എഡിജിപി പി. വിജയന്‍ ചുമതലപ്പെടുത്തി.

പൊലീസിനെ നാണക്കേടാവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇഡി ആക്രമണക്കേസില്‍ ജാമ്യത്തിലുള്ള പ്രതികള്‍ മ്യൂസിയം സ്റ്റേഷനില്‍ ഒപ്പിടാന്‍ വന്ന് പൊലീസ് മുറ്റത്ത് ഓണവും ആഘോഷിച്ചാണ് മടങ്ങിയത്. ഊഞ്ഞാല് കെട്ടി ആടിയും ചെണ്ടകൊട്ടിയുമായിരുന്നു പ്രതികളായ സിപിഎം നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ആഘോഷം.

റീലുകള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ ഊഞ്ഞാല്‍ അഴിച്ചുമാറ്റി. പ്രതികള്‍ സ്റ്റേഷന്‍ പരിസരത്ത് ഓണം ആഘോഷിച്ച് റീല്‍ ചിത്രീകരിച്ചതനെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വരും.

ENGLISH SUMMARY:

Museum Police Station Onam Celebration and ED Attack Case Accused Reels is a significant controversy where individuals involved in the ED attack case celebrated Onam and filmed reels in front of the Museum Police Station. This incident has led to an investigation by the City Police Commissioner, with potential actions against police personnel if violations are found.