പിണറായിയുടെ നല്ലവശങ്ങള്‍ സ്വീകരിക്കാം. അപ്പോള്‍ അരപിണറായിയാകുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രിയില്‍ ഒരു അങ്കുലമെങ്കിലും പിണറായി ഉണ്ടോ എന്ന മനോരമ ന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന്റെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിണറായി വിജയനും വി.ഡി. സതീശനും നല്ലതും മോശവുമായ വശങ്ങളുണ്ട്. പിണറായിയുടെ നല്ല വശങ്ങള്‍ ഉള്‍കൊള്ളാന്‍ ശ്രമിച്ചാല്‍ അരപിണറായി എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകളാണ്. സൈലന്‍ഡ് വര്‍ക്കാണ്. ആറുമാസം കഴിയുമ്പോള്‍ റിസള്‍ട്ട് എന്ന് പറഞ്ഞത് ഈ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: പിണറായി പ്രതിപക്ഷ നേതാവാകുമെന്ന് പ്രതീക്ഷിച്ചില്ല; നന്നായെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍
മുഖ്യമന്ത്രി എന്ന നിലയില്‍ ചിലപ്പോള്‍ സിഇഒ ആകേണ്ടി വരും, അതു ചെയ്യും. ടീം യുഡിഎഫ് എന്നല്‍ ഒരാള്‍ മാത്രമല്ല. മുന്നണി സംവിധാനത്തിന് കേരളത്തിലെ യുഡിഎഫ് മാതൃകയാണെന്നും മുഖ്യമന്ത്രി. 'നിക്ഷേപകരുമായി ചര്‍ച്ച നടക്കുന്നു. എല്ലാ മന്ത്രിമാരുമായും അവരുടെ ടീമുമായും ചര്‍ച്ചകള്‍ നടന്നു. ടീം വര്‍ക്കായാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ബാക്കിയുള്ള പ്രചാരണം കാര്യങ്ങളെ വഴിതിരിച്ചു വിടാനുള്ള ശ്രമമാണ്. അതുകൊണ്ട് ആര്‍ക്ക് പ്രയോജനം'
'കേരളത്തിലെ ജനങ്ങളെ വഴിതിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയ്ക്കോ സാധിക്കില്ല. ഒരാള്‍ക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. എല്ലാം ചെയ്യുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണെന്ന് എല്ലാവര്ക്കും ബോധ്യമുണ്ട്. കാര്യത്തോട് അടുത്തപ്പോള്‍ ആര്‍ക്കും ഗ്രൂപ്പില്ല' സതീശന്‍ വ്യക്തമാക്കി.
ഓണത്തിന് മുന്‍പ് എല്ലാവര്‍ക്കും പണം കൊടുത്തു. ഈ പണം ചെലവാക്കിയാല്‍ ജിഎസ്ടിയായി പണം സര്‍ക്കാരിലേക്ക് വരും. സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിച്ചു നിര്‍ത്തണം. ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടിയില്ല. ഇതോടെ ഇവിയുടെ വില്‍പ്പന വര്‍ധിച്ചു. വില്‍പന കൂടിയപ്പോള്‍ വരുമാനം കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.