മുന്‍ മുഖ്യമന്ത്രി, ഇപ്പഴത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ സാമ്പത്തിക ഇടപാടുകളുടെ നിചസ്ഥിതി തേടി... ഇ.ഡി. പുതിയ ഏടുകള്‍ തുറക്കുന്നു. ഇല്ലാത്ത സേവനത്തിന് പണംപറ്റി എന്നത് മാത്രമല്ല ഇപ്പോഴത്തെ പ്രശ്നം. ടി.വീണ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചു എന്നുകൂടി പറയുന്നു ഇ.ഡി. 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചത് ഹവാല ഇടപടാണെന്ന നിഗമനതത്തില് ഫെമ ചട്ടലംഘനത്തിന് കേസെടുക്കാൻ ഇ.ഡി നീക്കം. വീണയുടെ ജീവിത പങ്കാളി, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എംഎല്‍എ കൂടി അന്വേഷണ പരിധിയിലാണ്.
റിയാസിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലാണ് സംശയങ്ങള്‍. വീണയെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യും. രാഷ്ട്രീയമായി നേരിടും വിശദീകരിക്കും എന്നാണ് ഇപ്പോള്‍ സിപിഎം തീരുമാനം. 23ന് കോഴിക്കോട്ട് പാര്‍ട്ടി സെക്രട്ടറി പങ്കെടുക്കുന്ന വിശദീകരണയോഗം വിളിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇന്ന് തൊട്ട് ഈ വിഷയത്തില്‍ പാര്‍ട്ടി ഔദ്യോഗിക പ്രതിനിധകള്‍ ചാനല്‍ ചര്‍ച്ചകളിലും എത്തുന്നുണ്ട്. എന്നാല്‍ ടി.വീണയോ, ശ്രീ പിണറായി വിജയനോ പുതിയ വിവരങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു– നമ്മള് കാണുന്നത് രാഷ്ട്രീയ വേട്ടയോ, നടക്കുന്ന വസ്തതുതളോ ? ഇ.ഡി. അന്വേഷണം എവിടെ ചെന്ന് നില്ക്കും ?