നിനച്ചിരിക്കാതെ ഇ.ഡി ഒരേസമയം പലയിടത്ത് വലവീശിയ പകല്‍ ആദ്യംപകച്ച്, പിന്നെ പ്രതിരോധിക്കാനിറങ്ങിയ സിപിഎം അന്നിങ്ങനെ നിലപാടെടുത്തു. രാഷ്ട്രീയ വേട്ട. പിണറായി വിജയന്‍തന്നെ പറഞ്ഞു. ഒന്നിച്ചിറങ്ങണം. കേട്ടപാതി കേള്‍ക്കാത്ത പാതി കയ്യൂക്ക് കാട്ടാനിറങ്ങിയ അണികളില്‍ ചിലര്‍ ജയില്‍വിട്ടതേയുള്ളു. അവര്‍ ജയിലില്‍ കിടക്കുമ്പോള്‍ അവരും കേരളവും കേട്ടു, ടി.വീണയ്ക്കെതിരായ നീക്കം നിയമപരമാണെങ്കില്‍ നടക്കട്ടെ എന്ന്. തന്നോടൊന്നും ഇഡി ചോദിച്ചില്ലെന്ന് പിണറായി പറയുന്നതും അവര്‍ ജയിലില്‍ കിടന്നുകേട്ടു. പിന്നെന്തിന് ഞങ്ങളെ തെരുവിലിറക്കി എന്നവര്‍ ചോദിച്ചുകാണും. എന്തായാലും വീണയായി, അവര്‍ നോക്കട്ടെയെന്ന് നിലപാടെടുത്ത് സൈ‍ഡ് ബെഞ്ചിലേക്ക് മാറിയ സിപിഎം ഇതാ മെയ്യില്‍ കണ്ടപോലൊരു റെയ്ഡ് ഇന്നലെ കണ്ടപ്പോള്‍ നിലപാടില്‍ യൂടേണെടുക്കുന്നു. രാഷ്ട്രീയവേട്ടയാണ്. പുകമറ സൃഷ്ടിച്ച് പാര്‍ട്ടി വിരുദ്ധ മനസ് രൂപപ്പെടുത്താന്‍ ഇഡി ശ്രമിക്കുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. അപ്പോള്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന നിലപാട് വീണ്ടും കളത്തിലിറങ്ങിക്കളിക്കുമെന്നാണോ? ഇന്നലത്തെ റെയ്ഡില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ടോ? ടി വീണയും സിഎംആര്‍എല്ലും തമ്മില്‍ നടന്ന ഇടപാടുകളില്‍ പലതും അവ്യക്തമോ ദുരൂഹമോ ആണെന്ന് ഇരിക്കെ, സത്യം ത്രം തിരയുകയാണോ ഇഡി? അതോ അതില്‍ രാഷ്ട്രീയമുണ്ടോ? പി.എ മുഹമ്മദ് റിയാസിനെ ഇഡി ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമോ? അങ്ങനെ ചെയ്താലത് വേട്ടയോ നിയമപരമായ നീക്കമോ?

CPM Shifts Stance on ED Raids Amidst New Developments:

Political vendetta ED is a crucial keyword to understand the recent Enforcement Directorate raids in Kerala and the CPM's changing stance. The article explores whether these raids are a genuine investigation into the CMRL transactions or a politically motivated move by the ED