വിയോജിപ്പുകള്‍ക്കും മാന്യമായ സ്ഥാനമുണ്ട് നമ്മുടെ ജനാധിപത്യത്തില്‍. അതൊരു ഭരണഘടനാ അവകാശവുമാണ്. അനീതിയെ ചോദ്യം ചെയ്തും ചെറുത്തു തോല്‍പ്പിച്ചും പാരമ്പര്യമുള്ള ഈ നാട്ടില്‍ പക്ഷെ, വേറിട്ട സ്വരങ്ങളെ ചവിട്ടിയരയ്ക്കാനുള്ള ആഹ്വാനങ്ങളും ഉയര്‍ന്നുകേള്‍ക്കുന്നു എന്നതാണ് സത്യം. പരീക്ഷാ ക്രമക്കേടിനെതിരെ സി.ജെ.പി സമരം നടത്തുന്നത് ഡല്‍ഹിയിലാണെങ്കിലും അതിന്റെ അലയൊലികള്‍ രാജ്യം മുഴുവനുമുണ്ട്. അവരോട് യോജിക്കുന്നവര്‍ ഉണ്ടാവാം – അല്ലാത്തവര്‍ ഉണ്ടാവാം. ഏതുതന്നെയായാലും അവരെ പിന്തുണച്ചതിന്റെ പേരില്‍ ഇപ്പോള്‍ രാഷ്ട്രീയമായി വേട്ടയാടപ്പെടുന്നത് ടൊവിനോ തോമസിനെയും വിസ്മയ മോഹന്‍ലാലിനെയും പോലുള്ള ചലച്ചിത്ര – സാംസ്കാരിക പ്രവര്‍ത്തകരാണ്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഒരു ആവശ്യത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുമ്പോള്‍, ചര്‍ച്ച നടത്താതെ, അടിച്ചമര്‍ത്താന്‍ നോക്കുന്ന സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്നത് തെറ്റാണോ? അഭിപ്രായ സ്വാതന്ത്ര്യമുള്ള നാട്ടില്‍ അഭിപ്രായം പറയുന്നവര്‍ക്കെതിരെ അസഭ്യവര്‍ഷവും പ്രതിഷേധ പ്രകടനവും എന്തിനാണ് ? നിങ്ങള്‍ പറയൂ ഇന്ന് ഈ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ‘അഭിപ്രായത്തോട് അസഹിഷുതയോ?’