People under the banner of various organisations hold placards as they stage a protest against the alleged deletion of voters and Special Intensive Revision (SIR) electoral rolls, in New Delhi, Friday, Oct. 23, 2026. (PTI Photo/Karma Bhutia)

  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഡൽഹിയിൽ പ്രക്ഷോഭം ശക്തമാക്കി.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജിയാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കുള്ള കര്‍ഷകരുടെ പ്രതിഷേധം കേന്ദ്രസേന തടഞ്ഞു. കമ്മിഷന്‍ ആസ്ഥാനത്തേക്കുള്ള റോഡ് അടച്ചു.  ഇടത് വിദ്യാര്‍ഥി സംഘടനകളും തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും SIR വിരുദ്ധ മുന്നണിയുമാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് സേവാ ദള്‍ പ്രവര്‍ത്തരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. 

തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള റോഡിൽ നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്ന പ്രതിഷേധക്കാരെ പൊലീസ് പിന്തിരിപ്പിക്കുകയാണ്. പൊലീസും CRPF അർദ്ധസൈനിക വിഭാഗങ്ങളും ചേർന്നാണ് പിന്തിരിപ്പിക്കുന്നത്. യോഗേന്ദ്ര യാദവ് അടക്കമുള്ളവർ  പൊലീസുമായി സംസാരിക്കുന്നുണ്ട്. പി. സന്തോഷ് കുമാർ എംപി, വി ശിവദാസൻ എംപി, ആനി രാജ, വൃന്ദ കാരാട്ടും അടക്കമുള്ളവരും  സമരക്കാർക്കൊപ്പമുണ്ട്. 

വിവിധ പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളെല്ലാം ഈ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. SIR വിരുദ്ധ മുന്നണി എന്ന പേരിൽ പ്രതിപക്ഷ സംഘടനകളെല്ലാം ചേർന്ന് കൂട്ടായ്മയാണ് ഈ പ്രതിഷേധം നടത്തുന്നത്. അത്യാവശ്യം പങ്കാളിത്തം ഈ പ്രതിഷേധത്തിനുണ്ട്. രാജ്യവ്യാപകമായുള്ള പ്രതിഷേധത്തിന്റെ തുടക്കം കൂടിയാണ് നിലവിലെ സമരം. ഈ പ്രതിഷേധത്തിന് തൊട്ടുപിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ SIR വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കാൻ പോവുകയാണ്.

 

ENGLISH SUMMARY:

Nationwide protests demanding the immediate resignation of Chief Election Commissioner Gyanesh Kumar erupted in New Delhi as agitated farmers marched towards the Election Commission headquarters. Central security forces promptly intercepted the demonstrators and barricaded the main access roads leading to the commission's office. The large-scale demonstration is being jointly organized by prominent farmer unions, left-wing student groups, trade unions, and the Anti-SIR Front. Additionally, activists from the Congress Seva Dal joined the ongoing protest, signaling growing political unity against the election authority.