SMA ബാധിച്ച കുട്ടികൾക്ക് നൽകിയ മരുന്നിന്‍റെ പാക്കറ്റിലെ For Clinical Trials Only  എന്ന ലേബൽ ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നതാണ്. ഈ മരുന്ന് കുട്ടികൾക്ക് നൽകാൻ ആരാണ് അനുമതി നൽകിയത്? ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കിയിരുന്നോ? അതേസമയം, വിലയേറിയ ചികിത്സ സാധാരണക്കാർക്ക് പ്രാപ്യമാക്കാൻ വില കുറഞ്ഞ ജനറിക് മരുന്ന് ഉപയോഗിക്കുന്നതിനെ കണ്ണടച്ച് എതിർക്കാനാകുമോ? വില കുറവായതിനാൽ മരുന്ന് സുരക്ഷിതമല്ലെന്ന് പറയാനാകുമോ? ജനറിക് മരുന്നാണെന്നതുകൊണ്ടുമാത്രം എല്ലാ നടപടിക്രമങ്ങളും ശരിയാണെന്ന് ഉറപ്പിക്കാനാകുമോ? മരുന്നിന്‍റെ സുരക്ഷയും വിതരണവും സംബന്ധിച്ച എല്ലാ രേഖകളും പുറത്തുവിടാൻ സർക്കാർ തയ്യാറാണോ? പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളുണ്ടോ? അതോ ഒരു ലേബലിനെ അടിസ്ഥാനമാക്കി രാഷ്ട്രീയ വിവാദം സൃഷ്ടിക്കുകയാണോ? SMA വിവാദത്തിൽ വസ്തുതകൾ പുറത്തുവരുമോ ? LDF–UDF രാഷ്ട്രീയ പോരാട്ടത്തിൽ യഥാർഥ ചോദ്യങ്ങൾ മുങ്ങിപ്പോകുമോ?

SMA Treatment Controversy in Kerala Raises Safety Concerns:

the intense political and safety debate surrounding the generic medicine administered to children suffering from SMA in Kerala. The controversy raises serious questions about clinical trial labels, drug safety, and government transparency amidst LDF and UDF political clashes