പതിനൊന്ന് മണിയോടടുത്ത നേരം. കനത്തും കുറഞ്ഞും പെയ്ത മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നു, കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാതയുടെ പ്രാരംഭ നിർമാണം നടക്കുന്ന മീനാക്ഷിപ്പാല പരിസരം. കുന്നോളം ഉയരെ കൂട്ടിയിട്ട മണ്ണ്. അതിനുള്ളില്‍ നിന്നും പലയിടങ്ങളിലായി വിണ്ടുകീറിയൊലിച്ചിരുന്ന വെള്ളം, പൊടുന്നനവെ മണണ്ണടര്‍ത്തി പുറത്തുചാടി. കൂടെ മലഞ്ചെരുവിലൊരുഭാവും ഇടിഞ്ഞിറഞ്ഞി. കല്ലുമണ്ണും കുത്തിയൊലിച്ചുള്ള ആ വരവ് ഞൊടിയിടിലായിരുന്നു. തുരങ്ക നിര്‍മാണക്കമ്പനിയുണ്ടാക്കിയ കോണ്‍ഗ്രീറ്റ് ഭീമുകള്‍ അടക്കം എടുത്ത് ജോലിക്കാരുടെ ഷെഡും എടുത്ത് മുന്നോട്ട്.  ബസും ടാങ്കറും വാഹനങ്ങളുമെല്ലാം നിന്നിടത്തിന്ന് നിന്ന് നീക്കി  ഒരുഭാഗം പുഴയിലേക്ക്. മറ്റൊരുവശത്ത് ചെറിയൊരുമസ്ജിദും രണ്ട് വീടുകളും താറുമാറായി. തോട്ടം തൊഴിലാളി പല്‍രാജും ഭാര്യ കൂടമ്മാളും ബസ് കാത്ത് നിന്നിടത്ത് നിന്ന് ജീവന്‍ കയ്യില്‍ പിടിച്ച് ഓടി. 

ഒഴുകിയെത്തിയ ടാങ്കറിനടിയിലെക്ക് പോകുമായിരുന്ന ഭാര്യയെ പാല്‍രാജ് വലിച്ചുയര്‍ത്തി. ഇരുവരുടെയും തലനാരിയ രക്ഷ പതിഞ്ഞ ആ കാമറക്കാഴ്ച മണ്ണിടിച്ചിലിന്‍റെ ഭീകരത നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മൂന്നുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍പ്പെട്ടെന്ന സംശയത്തില്‍ തിരയുന്നു. എന്തൊരവസ്ഥ ! ചൂരല്‍മലയിലെ ചാരെത്തന്നെയാണിത്. വിളിപ്പാടകലെ തന്നെയാണ്.  ആരുടെ പിഴ ? മണ്ണെടുത്തമാറ്റാത്ത കരാര്‍ കമ്പനി മാത്രമോ ? ആര്‍ക്കെല്ലാമുണ്ട് ഉത്തരവാദിത്തം ? തുരന്നെടുക്കുന്നോ ദുരന്തം ? 

ENGLISH SUMMARY:

devastating landslide near the Kalladi-Anakkampoyil tunnel construction site. Heavy rains caused soil erosion and a massive mudslide, resulting in casualties and missing persons