rain-holiday-1-

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാടും കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലെയും അംഗൻവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷല്‍ ക്ലാസുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അതേസമയം, റെസിഡന്‍ഷ്യല്‍ സ്ക്‌കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമല്ല.

രണ്ട് ജില്ലകളിലും റെ‍ഡ് അലര്‍ട്ടാണ് നിലവിലുള്ളത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് മാത്രം 08/07/2026 ന് ശേഷവും,  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതായിരിക്കും. അതേസമയം, കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ജില്ലാതല കണ്ട്രോൾ റൂം തുറന്നു. നമ്പർ: 04936-288750

കോഴിക്കോട് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. അതേസമയം, യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.

കനത്തമഴയെ വയനാടും കോഴിക്കോടും റെഡ് അല‍ര്‍ട്ട് പ്രഖ്യാപിച്ചിച്ചതിന് പുറമേ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെത്തുടര്‍ന്ന് മിക്കയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

ENGLISH SUMMARY:

Following a Red Alert due to heavy rainfall, collectors in Wayanad and Kozhikode have declared a holiday for all educational institutions, including professional colleges.