മേയ് 18ന് രാവിലെ അധികാരമേറ്റ വി.ഡി.സതീശന്‍ സര്‍ക്കാരിന് ഒന്നരമാസം പ്രായം. എത്രമാര്‍ക്കിടും ജനം? ആദ്യ ബജറ്റ് അവതരിപ്പിച്ച് കേരളത്തിന്റെ ഭാവിക്കുള്ളത് എന്ന് അവകാശപ്പെട്ട സര്‍ക്കാര്‍ ഇന്നിതാ നൂറ് ദിന കര്‍മപരിപാടി പ്രഖ്യാപിക്കുന്നു. ഓരോ ഇരുപത് ദിവസവും പദ്ധതികളുടെ നടത്തിപ്പ് റിവ്യൂ ചെയ്യുമെന്നും മുഖ്യമന്ത്രി. എന്നാല്‍ പ്രതിപക്ഷം ഈ ചുരുങ്ങിയ കാലംകൊണ്ട് നിലപാടെടുത്തുകഴിഞ്ഞു. നിലപാട് വിഴുങ്ങിയ ആര്‍എസ്എസിന് വഴങ്ങിയ സര്‍ക്കാരെന്നും തിരിച്ചെത്തുന്നു ഇരുണ്ടകാലമെന്നും. അങ്ങനെ തീരുമാനിക്കാനുള്ളൊരു സമയമാണോ 45 ദിവസം? സര്‍ക്കാര്‍ പ്രഖ്യാപിച്ച, നടപ്പാക്കിയ നല്ല കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കാമോ? എത്തിപ്പെട്ട വിവാദങ്ങളില്‍ പഴിയുടെ നൂറുശതമാനവും ഈ സര്‍ക്കാരിനുള്ളതാണോ? എന്താകും ഒന്നരമാസത്തെ യുഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് ജനത്തിന്റെ മനസില്‍?