തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് അവിശ്വാസപ്രമേയ നീക്കത്തെ സിപിഎം പിന്തുണയ്ക്കുമോ? അവിശ്വാസം ആര് കൊണ്ടുവന്നാലും എതിര്‍ക്കേണ്ടതില്ലെന്ന് ഇന്നലെ വി.ശിവന്‍കുട്ടി വിശദീകരിച്ചിടത്ത് ഇന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് ചെക്ക് വച്ചത് എന്തുകൊണ്ടാണ്. കോണ്‍ഗ്രസ്, ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍.. അതിനെ പിന്തുണയ്ക്കാന്‍ എന്ത് നയപരമായ തടസമാണ് സിപിഎമ്മിനുള്ളത് ? സിപിഎമ്മും ബിജെപിയും തിരുവനന്തപുരം കോര്‍പറേനിലും ഡീല്‍ ആണെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ കഴമ്പുണ്ടോ? ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന ബിജെപി കോണ്‍ഫിഡന്‍സിന് പിന്നിലെന്ത്? അതല്ല..ഇനി പ്രമേയം, അവിശ്വാസം എന്നിങ്ങനെ വെറുതെ വായ്ത്താരി പറയുകയാണോ കോണ്‍ഗ്രസ്? ഒന്നിച്ചൊരു നീക്കത്തിന് ഇടതുപക്ഷവുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയോ?