കെപിസിസിക്ക് പുതിയൊരു അധ്യക്ഷനെ വേണം. ഞാന്‍ റെഡി, ഞാന്‍ യോഗ്യനെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെയാണ് ഈ കേട്ടത്. ആരാവും കെപിസിസി പ്രസിഡന്റ്? ആരാകണം പ്രസിഡന്റ് എന്നതല്ല നമ്മള്‍ സംസാരിക്കുന്നത്. അതാരും ആകട്ടെ. പറയുമ്പോള്‍ കെപിസിസിക്ക് അധ്യക്ഷനുണ്ട്. എപ്പോള്‍വേണമെങ്കിലു റെഡി ടു ക്വിറ്റ് എന്ന് വ്യക്തമാക്കിയ വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. മറ്റൊരാള്‍ വരുംവരെ ആ പദവി പൂര്‍ണതോതില്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ടോ? അതോ ഒരു വിഡ്രോവല്‍ മൂഡിലുള്ള നിലവിലെ പ്രസിഡന്റ് പാര്‍ട്ടി–സര്‍ക്കാര്‍ ഏകോപനത്തില്‍ എന്തെങ്കിലും റോള്‍ വഹിക്കുന്നുണ്ടോ? അഞ്ചാഴ്ചയായിട്ടേയുള്ളു സംസ്ഥാനത്ത് പുതിയൊരു സര്‍ക്കാര്‍ വന്നിട്ട്. ഇന്ദിരാ ഗാരന്റി രണ്ടെണ്ണം പ്രഖ്യാപിച്ചു, പ്രിയദര്‍ശിനിയെന്ന ജനപ്രിയ പരിപാടി നാടേറ്റെടുത്തു. ഫോര്‍വേഡ് ലുക്കിങ് എന്നുപറയാവുന്ന ഒരു ബജറ്റുമുണ്ടായി. പക്ഷെ ബജറ്റിലെ ഒന്നിലേറെ നിര്‍ദേശം, ബജറ്റിന് പുറത്ത് അല്ലാതെ സര്‍ക്കാരെടുത്ത മറ്റ് പല തീരുമാനങ്ങള്‍ കൊണ്ട് അസാധാരണമായൊരു സാഹചര്യം സര്‍ക്കാരിന് മുന്നില്‍ ഉടലെടുത്തിരിക്കുന്നു. എടുത്ത യൂടേണുകള്‍, ഇനിയെടുത്തേക്കാവുന്ന യൂ ടേണുകള്‍. എന്തുകൊണ്ടാണിത്? തീരുമാനങ്ങള്‍ ആലോചനകളില്ലാതെയോ? ആലോചന ഉറപ്പാക്കുന്ന ഒരു സംവിധാനമില്ലെന്നോ? പിന്നണിയിലോ പാര്‍ട്ടി? 

ENGLISH SUMMARY:

The question of who will be the next KPCC President is a significant point of discussion in Kerala politics. This analysis delves into the current political landscape, government decisions, and the potential impact on party-government coordination