വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി തീരുമാനത്തിന്റെ പേരില്‍ വി.ഡി.സതീശന് സര്‍ക്കാര്‍ നേരിടുന്നത് വീര്യം കൂടിയ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയെ ഉന്നമിട്ടും ഒറ്റതിരിച്ചും അഴിമതിയെന്ന് സഭയില്‍ പ്രതിപക്ഷം. കര്‍ണാടകത്തിലെ ബകാഡി കമ്പനിക്കായി വി.ഡി.സതീശന് ഡീല്‍ എന്ന പോയ്ന്റിലാണ് പ്രതിപക്ഷ വിമര്‍ശനത്തിന്റെ ഫോക്കസ്. രണ്ടാം ബാര്‍കോഴയെന്ന് ഒരുപടി കടത്തി വിശേഷിപ്പിച്ചു ബിജെപി. യു.ഡി.എഫിലും കോണ്‍ഗ്രസിലും ആശയക്കുഴപ്പം. മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. ആശങ്ക സര്‍ക്കാര്‍ ദൂരീകരിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ഇ.കെ., എ.പി. സമസ്ത വിഭാഗങ്ങളും ഒരുപോലെ വിമര്‍ശിക്കുന്നു. വിവിധ സഭാനേതാക്കള്‍ തുറന്നടിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയ്ക്ക് വിരുദ്ധമാണ് തീരുമാനമെന്ന് വി.എം.സുധീരനും പറയേണ്ടിവരുന്നു.– തലയ്ക്കുപിടിച്ചോ മദ്യനയത്തല്ല് ? വീര്യം കൂടുന്നോ വിമര്‍ശനങ്ങള്‍ക്ക് ? കുരുക്കിലോ സര്‍ക്കാര്‍?