തമ്മില്‍ തല്ലിന്‍റെയും ഗ്രൂപ്പ് പോരിന്‍റെയും പലവേര്‍ഷന്‍ കണ്ടിട്ടുണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍. പാര്‍ട്ടിക്കും നാടിനും അതില്‍ പുതുമയുമില്ല. ഇന്നലെ തിരുവനന്തപുരം ചിറയന്‍കീഴില്‍ എം.എല്‍.എ രമ്യാഹരിദാസ് ഉള്‍പ്പെട്ട, തര്‍ക്കവും തല്ലുമാലയും പക്ഷേ മുന്‍പ് കാണാത്ത സ്വഭാവത്തിലുള്ള ഒന്നായിരുന്നു. ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലത്തിന്‍റെ മുഖമടച്ച് തല്ലുന്നു എം.എല്‍.എ. രമ്യാ ഹരിദാസ്. കൈയ്യില്‍ പിടിച്ച് വലിക്കുന്നതെന്തിനെന്ന് ചോദിച്ച് അക്രോശിക്കുന്നു. നിങ്ങളല്ലേ കൈപിടിച്ച് വലിക്കുന്നതെന്ന് സജിത്ത് തിരിച്ച് ചോദിക്കുന്നു.. അങ്ങനൊരു പിടിവലി. അതും രമ്യക്കറിയാവുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടില്‍ വച്ച്, കുടുംബത്തെ സാക്ഷിയാക്കി. എം.എല്‍.എയുടെ കൂടെയുള്ള പാളയം പ്രദീപെന്നയാളുടെ, മണ്ഡലത്തിലെ അനാവിശ്യ ഇടപെടലാണ് പ്രശ്നങ്ങളുടെ അടിസ്ഥാനമെന്ന് പരാതിക്കാരനായ സജിത്ത്, തന്നെ തെറി പറഞ്ഞപ്പോഴുള്ള സ്വാഭാവിക പ്രതികരണമാണ് ആ തല്ലെന്ന് രമ്യയും പറയുന്നു. രണ്ടു പരാതികളും കേസായി. കെ.പി.സിസിയും അന്വേഷിക്കും. ചുരുക്കത്തില്‍, കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയെ തടയുന്ന പാര്‍ട്ടിക്കാരന്‍ എന്ന കേസെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിക്കാരെ തല്ലുന്ന എം.എല്‍.എ എന്ന കേസ്. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– പരിധിവിട്ടതാര്? രമ്യതയില്ലേ?