തിരഞ്ഞെടുപ്പു പരാജയത്തിന്‍റെ മുഖ്യകാരണമായി സിപിഎം വിലയിരുത്തിയ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള എ.പത്മകുമാറിനെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങിയതെന്ത് ?തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ദയനീയ പരാജയം നേരിട്ടിട്ടും കടുത്തനടപടിക്ക് പാര്‍ട്ടി മടിക്കുന്നതെന്ത് ?
കീഴ്ഘടകങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടും കനത്ത തിരിച്ചടിയുടെ കാരണക്കാരനെ പുറത്താക്കാന്‍ കയ്യറയ്ക്കുന്നതെന്ത് ? സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ ഗൂഢാലോചന പത്മകുമാര്‍ വെളിപ്പെടുത്തുമെന്ന ആശങ്കയോ സിപിഎമ്മിന് ? പത്മകുമാര്‍ വാ പൊളിച്ചാല്‍ ശ്രീകോവിലിലെ സ്വര്‍ണം ചെമ്പാക്കാന്‍ നിര്‍ദേശിച്ച ദൈവതുല്യര്‍ കുടുങ്ങുമോ ?
അതോ ശബരിമല ഭക്തരെ ഏറെ മുറിവേല്‍പ്പിച്ച യുവതീപ്രവേശനത്തിന് പിന്നിലെ കഥകള്‍ പത്മകുമാറിന്‍റെ ആത്മകഥയിലൂടെ പുറത്തുവരുമെന്ന ഭയമോ? അതോ മേല്‍ശാന്തി നിയമനത്തില്‍ നേരിട്ട് ഇടപെട്ട മന്ത്രിയുടെ കത്ത് പുറത്തുവരുമെന്ന പേടിയോ ?പത്മകുമാറിന്‍റെ വെളിപ്പെടുത്തലുകളെ ആരാണ് ഭയക്കുന്നത് ?