കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഗവർണറിലൂടെ ബിജെപി യും ആർഎസ്എസും ഏറ്റെടുത്തോ? ആർഎസ്എസ് വേദികളിൽ എത്തുന്ന വിസിമാർ കാവിവൽക്കരണ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുന്നോ? ഹിന്ദു സമൂഹത്തെ കരുത്തരാക്കേണ്ടതിനെക്കുറിച്ച് സര്‍സംഘ് ചാലക് നടത്തുന്ന പ്രഭാഷണം കേട്ടിരിക്കുന്ന വൈസ് ചാന്‍സലര്‍മാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ആര്‍എസ്എസ് നിരോധിത സംഘടനയല്ലല്ലോ എന്ന ബിജെപി നിലപാടിന് ന്യായീകരണമുണ്ടോ? ഹിന്ദുത്വയടക്കം ഏത് മതരാഷ്ട്രവാദവും, അക്കാദമിക് രംഗത്തെ നയിക്കുന്നവര്‍ കേട്ടിരിക്കുന്നത് മതനിരപേക്ഷ ഇന്ത്യയെ എങ്ങോട്ട് നയിക്കും? മാപ്പ് പറയണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തോട് മുഖംതിരിച്ച് സര്‍ക്കാരിനെ പരിഹസിക്കുന്നോ സര്‍വകലാശാല തലപ്പത്തുള്ളവര്‍? സ്വന്തം ഭരണ കാലത്ത് സമാന സംഭവങ്ങൾ ഉണ്ടായത് മറന്ന് പുതിയ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് നിലനില്‍പ്പുണ്ടോ?