ഒരു മന്ത്രിയോട് ചോദ്യം ചോദിക്കാം, വിയോജിപ്പ് അറിയിക്കാം, പ്രതിഷേധിക്കാം. അതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ, അതിന്റെ പേരില്‍ ബിരുദദാന ചടങ്ങ് തടസപ്പെടുത്താനും വേദിയിലേക്ക് ഇരച്ചുകയറാനും ശ്രമിക്കുന്നത് ന്യായീകരിക്കാവുന്നതാണോ? മഹാരാജാസ് കോളജില്‍ ഇന്നലെ മന്ത്രി റോജി എം ജോണിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം രാഷ്ട്രീയ വിവാദമാകുന്നത് എന്തുകൊണ്ടാണ്? മന്ത്രിയോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ പ്രസക്തമായിരിക്കാം. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്താന്‍ തന്നെയാണ് വിദ്യാര്‍ഥി സംഘടനകള്‍. പക്ഷേ, അത് മറ്റ് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിലയിലാകാമോ? വിമര്‍ശനങ്ങള്‍ നേരിടാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയുള്ളത് പോലെ, ജനാധിപത്യപരമായ പ്രതിഷേധത്തിന്‍റെ അതിരുകള്‍ പാലിക്കാന്‍ സമരം ചെയ്യുന്നവര്‍ക്കും ബാധ്യതയില്ലേ? 

Kerala Student Politics Erupts Over Maharaja's College Protest:

Kerala student politics faces intense debate following the recent SFI protest against Minister Roji M John at Maharaja's College. This incident raises critical questions about the boundaries of democratic dissent and the disruption of academic events