TOPICS COVERED

കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ പെട്രോള്‍ ഡീസല്‍ വില കൂടിയത് നാലുവട്ടം. എട്ടുരൂപ കൂടി. ഹോട്ടലുകള്‍ ഉപയോഗിക്കുന്ന പാചകവാതകത്തിനടക്കം എല്ലാ ഇന്ധനങ്ങള്‍ക്കും വന്‍തോതില്‍ വിലകൂടി. ഇത് നമ്മുടെ നാട്ടിലുണ്ടാക്കിയ ഇംപാക്ടെന്താണ്? സകലസാധനങ്ങള്‍ക്കും വില ഉയരുന്ന സാഹചര്യം. ഇതില്‍നിന്നൊരു മോചനമുണ്ടോ നാടിന്? ഭരണമാറ്റത്തിലൂടെ ജനം അധികാരമേറ്റിയ സര്‍ക്കാരിന് എത്രയാണ് ഉത്തരവാദിത്തം? ഉടനടിയൊരു വിലയിളവ് ജനത്തിന് കൊടുക്കാന്‍ വിഡി സതീശന്‍ സര്‍ക്കാരിന് പറ്റില്ലേ? അതിന് ഇനിയുമെത്ര കൂടുമെന്ന് കാത്തിരിക്കേണ്ടതുണ്ടോ? കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ധനവിലയില്‍ വലിയ കുതിപ്പുണ്ടായപ്പോള്‍ പരിമിതമായി മാത്രം ഇടപെട്ട അന്നത്തെ സംസ്ഥാന സര്‍ക്കാരിന്, ഇന്നത്തെ പ്രതിപക്ഷത്തിന് ഈ ചോദ്യങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കാന്‍ എത്ര അവകാശമുണ്ട്? കേന്ദ്രം, കേന്ദ്രമെന്നുവച്ചാല്‍ എണ്ണക്കമ്പനികള്‍, ഇനിയും എപ്പോള്‍ വേണമെങ്കിലും കൂട്ടും, വേണമെങ്കില്‍ സംസ്ഥാനങ്ങള്‍ കുറച്ചുകൊടുക്കട്ടെ എന്നോ ഡല്‍ഹി നയം? 

ENGLISH SUMMARY:

Fuel prices have significantly increased in Kerala, impacting daily life and essential goods. This situation raises questions about government responsibility and potential relief measures for citizens