hotel-price

TOPICS COVERED

ഇന്ധന, പാചക വാതക വില വര്‍ധനയ്ക്ക് പിന്നാലെ ഭക്ഷണസാധനങ്ങളുടെ വില കുത്തനെ കൂട്ടി ഹോട്ടലുകള്‍. ഹോട്ടലുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് സ്പെഷല്‍ ഇല്ലാതെ തന്നെ ഭക്ഷണം കഴിക്കാന്‍  ഒരു ദിവസം കുറഞ്ഞത് നാനൂറ് രൂപ വേണം. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ഒരു നേരത്തെ ആഹാരം വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്.  

അറുപതോ എഴുപതോ രൂപയുണ്ടെങ്കില്‍ പ്രഭാത ഭക്ഷണം കഴിക്കാമായിരുന്നെങ്കില്‍ ഇപ്പോള്‍ കുറഞ്ഞത് നൂറ് രൂപ വേണം. നോണ്‍ വെജ് വിഭവങ്ങളായാല്‍  ഇരട്ടിയാകും ചെലവ്. പാചക വാതകത്തിന് പുറമെ  പച്ചക്കറിക്കും, മീനിനും കൂടി വില കൂടിയതോടെ സാധാരണ ഊണിന്  20 രൂപവരെ കൂടി. സ്പെഷല്‍ ഊണാണെങ്കില്‍ അന്‍പത് രൂപയോളം വരും. ഇത്രയും തുക കൂട്ടാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ഹോട്ടലുകാരുടെ വിശദീകരണം.  

വൈകീട്ട് ഒരു ചായയും കടിയും മലയാളിക്ക് പതിവാണ്. പിന്നീട് രാത്രി ഭക്ഷണം കൂടി ഹോട്ടലില്‍ നിന്ന് ആയാല്‍ ഒരു ദിവസം കുറഞ്ഞത് 300 മുതല്‍ 400 രൂപ വരെ ആഹാരത്തിന് മാത്രം വേണ്ടി വരും. മറ്റു ചിലവുകള്‍ വേറെയും. സാഹചര്യം മുതലെടുത്ത് തോന്നുംപടി വില കൂട്ടിയവരും ഉണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാന്‍  സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടലുണ്ടാകേണ്ടത് അത്യാവശ്യമാണ്. 

Kerala Hotels Hike Food Prices Amidst Fuel and Gas Surge:

Rising food prices in Kerala are significantly impacting consumers, especially those who rely on hotels for meals. The substantial increase in fuel and cooking gas prices, coupled with higher costs for vegetables and fish, has forced hotels to hike their rates, making it difficult for many to afford even a basic meal