KYK-

TOPICS COVERED

ഹോട്ടലുകളില്‍ വില്‍ക്കാന്‍ കഴിയാത്ത ഭക്ഷണങ്ങള്‍ ഇനി വന്‍ വിലക്കുറവില്‍ ലഭിക്കും. അധികം വരുന്ന ആഹാരം 80 ശതമാനം വരെ വിലക്കുറവില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഒരു ആപ്പ് പുറത്തിറക്കിയിരിക്കയാണ് കോഴിക്കോട്ടുകാരന്‍ നിഹാലും സുഹൃത്തുക്കളും. കീശ കാലിയാകാതെ ആഹാരം കഴിക്കാന്‍ കോഴിക്കേടുകാര്‍ കയ്ക്ക ആപ്പ് ഡൗണ്‍ലോഡ് ചെയ്തോളൂ. 

കീശ കാലിയായിരിക്കുമ്പോഴും  കോഴിക്കോടന്‍ വിഭങ്ങളെ കുറിച്ചോര്‍ത്തു വായില്‍ കപ്പലോടിക്കാറുണ്ടോ.കാശിന്‍റെ പഞ്ഞത്തില്‍ ഇനി കോഴിക്കോടന്‍ രൂചികളോടു നോ പറയേണ്ട എങ്ങനെയന്നല്ലേ.. നല്ല വിലക്കുറവില്‍ രുചിയൂറും വിഭങ്ങളുമായി ഒരാപ്പുണ്ട്. കടയടയ്ക്കാന്‍ നേരം ബാക്കിയാവുന്ന ഭക്ഷണം നല്ല വിലക്കുറവില്‍ വില്‍ക്കുന്ന ആപ്പ്

ഇറ്റലിയിലെ പഠന കാലത്താണു നിഹാലിന്‍റെ മനസില്‍ ഈ ആശയം ഉദിക്കുന്നത്.  പഠന ശേഷം നാട്ടിലെത്തിയ നിഹാലും സുഹൃത്തുക്കളും ചേര്‍ന്ന് അങ്ങനെ കയ്ക്ക ആപ്പിറക്കി..ഹോട്ടലുകള്‍ ഡിസ്കൗണ്ട് നിരക്കിലെ ഭക്ഷണത്തെ കുറിച്ച് ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. ഓഡര്‍ ചെയ്താല്‍ പ്രത്യേക ക്യൂ ആര്‍ കോഡും ഹോട്ടലില്‍ എത്തേണ്ട സമയവും കിട്ടും. ഇതുമായി ഹോട്ടലിലെത്തിയാല്‍ മതി. ബാക്കി വരുന്ന വിഭവങ്ങള്‍ കുഴിച്ചുമൂടുകയോ വേസ്റ്റ് ബിന്നിലേക്ക് തട്ടുകയോ ചെയ്യുന്നത് ഒഴിവാക്കാമെന്നതാണ് ഹോട്ടലുകാരുടെ നേട്ടം. കീശയ്ക്ക് താങ്ങുന്ന നിരക്കില്‍ പേരുകേട്ട വിഭങ്ങള്‍ രുചിച്ചുനോക്കാമെന്നത് ആപ്പ് ഉപഭോക്താക്കള്‍ക്കും അവസരമാകുന്നു.

 

ENGLISH SUMMARY:

Malayala Manorama Online News reports on a new app called 'Kaiikka' launched by Kozhikode natives Nihal and his friends, which offers unsold hotel food at significant discounts, potentially up to 80% off. This initiative aims to reduce food waste and provide affordable meal options for consumers in Kozhikode.