Untitled design - 1

തമിഴ്നാട് മധുരയില്‍ 17കാരനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നു. മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന്‍റെ കാര്‍ പാര്‍ക്കിങ് പരിസരത്ത് വച്ചാണ് കൊലപാതകം. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം.

ഗുബേന്ദ്രനെ വെട്ടിക്കൊന്ന ശേഷം സംഘം ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടക്കുകയാണ്. അഞ്ചുപേരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചിത്തിരൈ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്‍റെ നടക്കും മാറും മുന്‍പാണ് കൂടുതല്‍ അക്രമസംഭവങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. വിജയാഘോഷത്തിന്‍റെ മോഡില്‍ നിന്ന് പുറത്ത് വന്ന് യാഥാര്‍ഥ്യങ്ങളെ നേരിടാന്‍ ഇതുവരെ ടിവികെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് കെ.അണ്ണാമലൈ കുറ്റപ്പെടുത്തി.

മയക്കുമരുന്ന് കടത്തുകാര്‍, കൊലപാതകികള്‍ എന്നിവര്‍ക്കൊക്കെ തമിഴ്നാട്ടില്‍ ഫ്രീ പാസുള്ള അവസ്ഥയാണ് എന്നും അണ്ണാമലൈ ആരോപിച്ചു. ഈ വിമര്‍ശനങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിജയ്‌യുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താനും തുടര്‍ നടപടി സ്വീകരിക്കാനും ഇന്ന് യോഗം ചേര്‍ന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ കര്‍ശന നടപടി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.

ENGLISH SUMMARY:

Madurai murder of a 17-year-old by a five-member gang has sparked concerns over law and order in Tamil Nadu. The incident, which occurred near the Meenakshi Amman Temple parking, is believed to be a result of pre-existing enmity, with authorities investigating based on CCTV footage and questioning several individuals.