പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പുകിലടങ്ങുന്നില്ല. ഇഡിയെ അക്രമിച്ച കേസില്‍ അഞ്ചുപ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ തിരുവനന്തുരം മജിസ്ടേറ്റ് കോടതി, ഇത് അപൂര്‍വമായ കേസെന്നും അക്രമം നാട് കണ്ടതാണെന്നും ചൂണ്ടിക്കാട്ടിയത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. അക്രമസംഭവങ്ങളിലെ കേസുകള്‍ കീറാമുട്ടിയാകുമെന്ന സൂചന അതിലുണ്ട്. എന്നാല്‍  അതിലേറെ വലിയ ആശയക്കുഴപ്പം, പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും മറ്റൊരു കാര്യത്തിലാണ്. പിണറായിയുടെ മകള്‍ വീണ തൈക്കണ്ടിക്ക് എതിരെയാണ് ഇപ്പോള്‍ ഈ കേസ് അതിനെ പാര്‍ട്ടി പല്ലുംനഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത് എന്തിന് ? ഈ വിധം പ്രതിരോധത്തിന്‍റെ ആവശ്യമുണ്ടോ ? ഇഡി തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് ഇന്നലെ പിണറായി തന്നെ വ്യക്തമാക്കിയതോടെ മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് ബലമേറി. ടി വീണ എന്ന വ്യക്തിക്ക് വേണ്ടി സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനവും അണികളും ഇനിയും തെരുവിലിറങ്ങണോ ? മടിയില്‍ കനമില്ലെങ്കില്‍, ഭയരഹിതമായി, തെളിവുനിരത്തി വീണ കേസ് നേരിടട്ടെ എന്ന് വയ്ക്കാന്‍ സാധിക്കുമോ? 

ENGLISH SUMMARY:

Pinarayi Vijayan's house ED raid controversy continues to be a major talking point in Kerala politics. The rejection of bail applications by five accused in an attack case against the ED, as highlighted by the Thiruvananthapuram Magistrate Court, signifies a significant setback for the CPM.