അന്വേഷണത്തിനെത്തി ഉദ്യോഗസ്ഥരെ വാഹനം ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചതുകൊണ്ടൊന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിന്നോട്ടില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരായ നിയനടപടികളുമായി അന്വേഷണ ഏജന്‍സി മുന്നോട്ടുതന്നെ. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ ഏറെക്കാലം അഴിയെണ്ണുമോ? ഇപ്പോഴും തെരുവില്‍ സിപിഎം നടത്തുന്ന പ്രതിഷേധം ആര്‍ക്കുവേണ്ടിയാണ്? ഇഡി രേഖകള്‍ പ്രകാരം പിണറായി വിജയനെതിരെ കേസുമില്ല, റെയ്ഡുമില്ല. അദ്ദേഹത്തിന്റെ മകളുടെ ദുരൂഹ പണമിടപാടുകളിലാണ് അന്വേഷണം. മകള്‍ പിണറായിക്കൊപ്പം താമസിക്കുന്നതിനാല്‍ മാത്രമാണ് അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തത്. പിണറായി വിജയന്റെ മകള്‍ വീണയ്ക്കായി അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ച് ചെറുപ്പക്കാര്‍ ജയിലില്‍ പോകുന്നത് എന്തിനാണ് ? പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പോലും അറസ്റ്റ് വരിക്കുന്നതെന്തിന് ? വീണ വിജയനെതിരായ കേസ് എങ്ങനെയാണ് സിപിഎമ്മിനെ തകര്‍ക്കാനുള്ള നീക്കമാകുന്നത് ? കോടിയേരി ബാലകൃഷ്ണന്റെ മകന് കിട്ടാത്ത പരിഗണന എന്തുകൊണ്ട് വീണ വിജയന് കിട്ടുന്നു?