പിണറായി വിജയന്‍ കേരളത്തിന് മുന്നില്‍ അവതരിപ്പിച്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് തല്‍ക്കാലം വീട്ടിലിരിക്കാം. മുന്‍ മുഖ്യമന്ത്രിയുടെ അഞ്ച് ഗണ്‍മാന്‍മാരെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. മൂന്നുവര്‍ഷം മുമ്പ് ആലപ്പുഴയില്‍ കേരളം കണ്ടു ഞെട്ടിയ കൊടുംക്രൂരതയ്ക്ക് ആദ്യഘട്ടശിക്ഷ. പ്രതിപക്ഷ നേതാവിന്‍റെ ഗൂണ്ടാസംഘത്തിനായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ എഡിജിപി അജിത് കുമാറിന്‍റെ വിക്കറ്റും തെറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രമക്കേട് കാട്ടിയസംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറയുന്നു. നാടുനീളെ പ്രതിഷേധക്കാരെ അടിച്ചോടിച്ചും തലതല്ലിപ്പൊളിച്ചും മുന്നേറിയ പിണറായി വിജയന്‍റെ നവകേരളസദസിന് പുതിയസര്‍ക്കാര്‍ തിരിച്ചടി നല്‍കുകയാണോ?ഒത്തുതീര്‍പ്പിനില്ല എന്ന സന്ദേശമോ ഗണ്‍മാന്‍മാര്‍ക്കെതിരായ നടപടി ?അടിക്ക് തിരിച്ചടി എന്നതോ സതീശന്‍ സര്‍ക്കാരിന്‍റെ നയം?