പിണറായി വിജയന്‍റെ രക്ഷാപ്രവര്‍ത്തനം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം, ന്യായ വേതനത്തിനായി തെരുവില്‍ സമരം ചെയ്ത ആശാ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം വര്‍ധന, അങ്കണവാടി ജീവനക്കാര്‍ക്കും പാചകത്തൊഴിലാളികള്‍ക്കും വേതന വര്‍ധന, കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, മാറുന്ന കേരളത്തില്‍ വലിയ വെല്ലുവിളി നേരിടുന്ന വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ്, ഇങ്ങനെ ജനക്ഷേമപദ്ധതികളുമായി തുടങ്ങുകയാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ തെറ്റുകള്‍ തിരുത്തിയുള്ള തുടക്കം കേരളത്തിന് ആശ പകരുന്നതോ? പൂച്ച പെറ്റുകിടക്കുന്നു എന്ന് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി സതീശന്‍ പറഞ്ഞ ഖജനാവില്‍ ഇതിനെല്ലാമുള്ള പണമുണ്ടോ?തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറുംവാക്കല്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍ തെളിയിക്കുമോ?
ENGLISH SUMMARY:
The new V. D. Satheesan government in Kerala is launching various welfare schemes, including honorarium hikes for Asha workers and Anganwadi employees, free bus travel for women, and a special department for the elderly. This initiative aims to address the challenges faced by the changing Kerala and fulfill election promises, raising questions about treasury funds and the government's commitment.