എം.എൽ.എമാരുടെ ശമ്പള വർധനയ്ക്ക് അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ. നാളത്തെ ( ബുധന്‍ ) മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച് മറ്റന്നാൾ സഭയിൽ ബില്ലായി കൊണ്ടുവരാനാണ് തീരുമാനം. ശമ്പളം കൂട്ടാനുള്ള പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശ കണക്കിലെടുത്താല്‍ മുപ്പത് ശതമാനത്തിലേറെ വര്‍ധനയുണ്ടായേക്കും. ശമ്പള വര്‍ധന അനിവാര്യമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വിലവര്‍ധന, പെട്രോള്‍ ചാര്‍ജ്, എല്ലാ തരത്തിലും പ്രയാസമുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യണം. തുടര്‍ന്ന് സഭയില്‍ ബില്ലായി കൊണ്ടുവരാനാണ് തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.
Also read: ഐപാഡ് വാങ്ങാന്‍ 6.7 കോടി; സാമ്പത്തിക പ്രതിസന്ധി കാലത്ത് ഹൈടെക് ആകുന്ന സര്‍ക്കാര്‍
സഭയില്‍ യാതൊരു കടമ്പയുമില്ലാതെ പാസാവുമെന്ന് നൂറ് ശതമാനം ഉറപ്പുള്ള ബില്ല്. ഭരണ, പ്രതിപക്ഷ ബഹളങ്ങളില്ലാതെ സകലരും കൈയടിച്ച് കൈ ഉയര്‍ത്തി അംഗീകാരം നല്‍കും. ശമ്പള വര്‍ധനയുടെ കാര്യത്തില്‍ അതിവേഗ നീക്കമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ളത്.
2018 ലാണ് എംഎല്‍എമാരുടെ ശമ്പളം അവസാനമായി വര്‍ധിപ്പിച്ചത്. പഠന റിപ്പോര്‍ട്ട് പ്രകാരം നിലവിലെ ആനുകൂല്യങ്ങളില്‍ മുപ്പത്തി അഞ്ച് ശതമാനം വരെ ഉയര്‍ത്താമെന്നാണ്. അങ്ങനെയെങ്കില്‍ എംഎല്‍എമാരുടെ എഴുപതിനായിരമെന്ന ആനൂകൂല്യം ഒരു ലക്ഷം കടക്കും. മന്ത്രിമാരുടെ ഒരു ലക്ഷമെെന്ന നിലവിലെ ആനുകൂല്യം മുപ്പതിനായിരം കൂടി ഉയരും. സിറ്റിങ് ഫീസ്, ചികില്‍സാ പരിധി, ടെലഫോണ്‍ ചാര്‍ജ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളെല്ലാം ഈ മട്ടില്‍ തന്നെ ഉയര്‍ന്നേക്കും.
ശമ്പള വര്‍ധനയ്ക്ക് പുറമെയാണ് മന്ത്രിമാര്‍ക്കും പഴ്സനല്‍ സ്റ്റാഫിനും ഐ പാഡ് വാങ്ങുന്ന കാര്യത്തിലുമുള്ള അതിവേഗ തീരുമാനം. ഭരണം വേഗത്തിലാക്കാനാണെന്ന വിശദീകരണം. 480 ഐ പാഡുകള്‍ ആറ് കോടി എഴുപത് ലക്ഷം രൂപ ചെലവില്‍ വൈകാതെയെത്തും. ധൂര്‍ത്തെന്ന ആക്ഷേപം ഉയരുമ്പോഴും ഫയല്‍ തീര്‍പ്പാക്കാനെന്നാണ് വിശദീകരണം.