vd-satheesan

TOPICS COVERED

സര്‍ക്കാരും വകുപ്പുകളുമെല്ലാം ഹൈടെക് ആയിക്കൊണ്ടിരിക്കുകയാണ്. പഴയ കടലാസ് ഫയലുകളുടെ കാലമെല്ലാം മാറി ഇ ഫയലും കംപ്യൂട്ടറും ലാപ്ടോപ്പുമൊക്കെയാണ് ഇന്ന് ഭൂരിഭാഗം സര്‍ക്കാര്‍ ഓഫിസിലും. അതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കുറച്ച് കൂടുതല്‍ ഹൈടെക് ആകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ലാപ്ടോപും കംപ്യൂട്ടറുമൊന്നുമല്ല, ഐപാഡ് വാങ്ങിയാണ് ഹൈടെകാകുന്നത്. ഒന്നും രണ്ടുമല്ല 480 ഐപാഡാണ് വാങ്ങുന്നത്. 

​21 മന്ത്രിമാര്‍ക്കായി എന്തിനാണ് 480 ഐപാഡെന്ന് അറിയാമോ? ഐപാഡ് ഉപയോഗിച്ച് ജോലി ചെയ്യാന്‍ പോകുന്നത് മന്ത്രിമാര്‍ മാത്രമല്ല, എം.എല്‍.എമാര്‍ക്കും മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിനുമെല്ലാം വാങ്ങാനാണ് തീരുമാനം. അതുകൊണ്ടാണ് 480 എണ്ണം വാങ്ങുന്നത്. കെല്‍ട്രോണിനാണ് ഐപാഡ് വാങ്ങാനുള്ള ചുമതല. അവര്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. ആറ് കോടി എഴുപത് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 

​സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വകുപ്പുകളിലെ അത്യാവശ്യകാര്യങ്ങള്‍ പോലും ചെയ്യാന്‍ പണം തികയാറില്ലെന്നും ധനമന്ത്രിയായ മുഖ്യമന്ത്രി പലപ്പോഴും പറയാറുണ്ട്. അതിനിടയിലാണ് ഇത്രയും കോടി മുടക്കി ഐപാഡ് വാങ്ങുന്നത്. എന്നാല്‍ പദ്ധതിയുടെ ലക്ഷ്യമെന്താണ്? പണം എവിടെന്നാണ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല. 

ENGLISH SUMMARY:

Kerala government is purchasing 480 iPads worth over six crore rupees for ministers, MLAs, and personal staff despite the state's severe financial crisis. This high-tech initiative aimed at modernizing governance has raised questions regarding funding and necessity as the administration faces deep budget constraints.