ചെയ്തിട്ടും ചെയ്തിട്ടും തീരാത്ത  ചര്‍ച്ചകള്‍ക്ക് വിരാമമായി. അത് അറിയിച്ചിരിക്കുന്നത് ജയറാം രമേശാണ്. ഒറ്റപ്പേരില്‍ ഹൈക്കമാന്‍ഡ് എത്തി എന്ന് വ്യക്തം. എങ്കില്‍ ആരാണ് ആ ഒറ്റപ്പേര്? എന്തുകൊണ്ട് ആ ഒറ്റപ്പേരില്‍ എത്തി? ഇന്ന് മൂവരുടെ വീടുകളിലും അവരെ അനുകൂലിക്കുന്ന പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം കണ്ടു.

വൈകാരികമായ പ്രതികരണങ്ങള്‍ ഉണ്ടായി.ഇതില്‍ ആരുടെ വികാരമാകും ഹൈക്കമാന്‍ഡ് പരിഗണിക്കുക? ഒടുവില്‍ നടന്ന ആശയവിനിമയത്തില്‍ എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്ന ആകാക്ഷയും നിലനില്‍ക്കുന്നു.