വി.ഡി.സതീശന് സര്‍ക്കാരിനെ ചുറ്റിപ്പറ്റി വന്ദേമാതര വിവാദം കത്തുന്നു, രണ്ടാം തവണ. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചപ്പോള്‍, നേരത്തെ അക്കാര്യം അറിഞ്ഞിരുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശന്റെ മറുപടി. ഇപ്പോഴിതാ സ്വാതന്ത്യദിനാഘോഷവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവും വിവാദത്തില്‍. വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്രം നല്കിയ നിര്‍ദേശം മുഴുവനായി പാലിക്കും എന്ന് ഉത്തരവിലുണ്ട്. ലോക്ഭവന് നിര്‍ദേശം പാലിക്കുകമാത്രമാണ് ചെയ്യുന്നത് എന്ന് വിദ്യാഭ്യാസമന്ത്രി. മുഴുവന്‍ ചൊല്ലാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് ലോക്ഭവന് വിശദീകരണം. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായോ എന്നാണ് ചോദ്യം. എന്തെല്ലാം കാര്യങ്ങളിലാണ് വ്യക്തത വേണ്ടത്? ഇവിടെ ആര്‍എസ്എസിന് കുഴലൂതുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് എന്ന പ്രതിപക്ഷ വിമര്‍ശനത്തിന് കഴമ്പുണ്ടോ?